യുദ്ധം അരുതെന്ന‌ു പറഞ്ഞാൽ രാജ്യദ്രോഹിയാക്കുന്ന സ്ഥിതി: സുനിൽ പി ഇളയിടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 11, 2019, 05:52 PM | 0 min read


തിരുവനന്തപുരം
സംവിധായിക വിധുവിൻസെന്റ‌് രചിച്ച ‘ദൈവം ഒളിവിൽപോയ നാളുകൾ, ഒരു ജർമൻ യാത്രാനുഭവം’ പുസ‌്തകം സുനിൽ പി ഇളയിടം പ്രകാശനം ചെയ‌്തു. ഗാന്ധിജിയുടെയും അഹിംസയുടെയും പാരമ്പര്യം അവകാശപ്പെടുന്ന രാജ്യത്ത‌്  യുദ്ധം അരുതെന്ന‌് പറഞ്ഞാൽ രാജ്യദ്രോഹിയാക്കുന്ന സ്ഥിതിയാണെന്ന‌് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ വിമർശിക്കുന്നത‌് രാജ്യത്തോടുള്ള വിമർശനമാകുന്നത‌് ഫാസിസത്തിന്റെ ഏറ്റവും ലളിതമായ ആവിഷ‌്കാരമാണ‌്. എല്ലാവരെയും രക്ഷിക്കുന്ന അതിമാനുഷൻ രൂപപ്പെടുന്നത‌് ഫാസിസത്തിന്റെ മുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തക എം എസ‌് ശ്രീകല പുസ‌്തകം ഏറ്റുവാങ്ങി. മീന ടി  പിള്ള അധ്യക്ഷയായി. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ‌് പുസ‌്തകം പരിചയപ്പെടുത്തി. ചലച്ചിത്ര നിരൂപകൻ വി കെ ജോസഫ‌്, കെ കെ ഷാഹിന എന്നിവർ സംസാരിച്ചു. രാധാകൃഷ‌്ണൻ ചെറുവല്ലി സ്വാഗതം പറഞ്ഞു. ചിന്ത പബ്ലിഷേഴ‌്സാണ‌് പ്രസാധകർ.



deshabhimani section

Related News

View More
0 comments
Sort by

Home