ബൈക്കിനോളം മൈലേജുമായ് വാഗൺ ആർ ഹൈബ്രിഡ്

ഡൽഹി : പോക്കറ്റ് കാലിയാകാത്ത വിലയില്‍ മികച്ച കാര്യക്ഷമതയും ഇന്ധനക്ഷമതയും സ്ഥല സൗകര്യങ്ങളും ഫീച്ചറുകളുമുള്ള മോഡലാണ് വാഗണ്‍ ആര്‍. ഇന്ത്യക്കാരുടെ പ്രായോഗിക കാര്‍ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായി നിലകൊള്ളുന്നതുകൊണ്ടാണ് 32 ലക്ഷത്തിലേറെ വാഗണ്‍ ആറുകള്‍ നിരത്തിലെത്തിയിട്ടും ഇപ്പോഴും മോഡലിന്റെ വില്‍പന താഴാത്തത്. ഈ അടുത്ത് ഹൈബ്രിഡ് വാഗണ്‍ ആര്‍ കൂടി വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹൈബ്രിഡ് സിസ്റ്റവുമായി പുറത്തിറങ്ങുന്ന ലോകത്തെ ആദ്യ മിനി കാറാകും വാഗണ്‍ ആര്‍.
സുസുക്കിയുടെ സ്‌ട്രോങ് ഹൈബ്രിഡ് സെറ്റ്അപ്പാണ് വാഗണ്‍ ആറിന് നല്‍കുക. 660സിസി, ഇന്‍ലൈന്‍3, ഡിഒഎച്ച്‌സി പെട്രോള്‍ എന്‍ജിനൊപ്പമാണ് ഈ ഹൈബ്രിഡ് വരുന്നത്. പെട്രോള്‍ എന്‍ജിന്‍ 54പിഎസ് കരുത്തും 58എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. വൈദ്യുത മോട്ടോര്‍ 10 പിഎസ് കരുത്തും 29എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ഇന്ധനക്ഷമതയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ലീറ്ററിന് മുപ്പതു മുതൽ നാൽപതു കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കുടുതൽ മൈലേജുള്ള കാറുകളിലൊന്നാകും വാഗൺആർ ഹൈബ്രിഡ്.









0 comments