പുതിയ നിറത്തിൽ അർബൻ ക്രൂസർ ടൈസർ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അർബൻ ക്രൂസർ ടൈസര്‍ പുതിയ ബോള്‍ഡ് ബ്ലൂയിഷ് ബ്ലാക്ക് നിറത്തില്‍ അവതരിപ്പിച്ചു. 1.2 ലിറ്റര്‍ കെ- സിരീസ് പെട്രോൾ, 1.0 ലിറ്റര്‍ ടർബോ പെട്രോൾ എൻജിനുകളില്‍ എത്തുന്ന ഈ വാഹനത്തിന് 22.79 കിലോമീറ്റര്‍വരെയാണ് കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 5 എംടി, 5 എഎംടി, 6 എടി ട്രാൻസ്മിഷനുകളില്‍ ലഭ്യമാകും.
പുതിയകാലത്തെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കണക്ടഡ് ടെക്, ദൈനംദിന പ്രായോഗികത എന്നിവയുടെ മികച്ച സംയോജനമാണ് ഇതിലുള്ളതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വിൻ എൽഇഡി ഡിആർഎൽ എന്നിവകൊണ്ട് പുറംകാഴ്ച മനോഹരമാക്കിയിരിക്കുന്നു. ഇന്റീരിയറില്‍ പ്രീമിയം ഡ്യുവൽ-ടോൺ ക്യാബിൻ, റിയർ എസി വെന്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു.
എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വാഹനത്തിന് മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റിയും അഞ്ചുവര്‍ഷം അല്ലെങ്കില്‍ 2.2 ലക്ഷം കിലോമീറ്റര്‍വരെ നീട്ടാവുന്ന ഹാൾമാർക്ക് എക്‌സ്‌പ്രസ് മെയിന്റനൻസ് സർവീസും 24 x 7 റോഡ്‌സൈഡ് അസിസ്റ്റൻസും പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ഷോറൂം വില 7.89 ലക്ഷം രൂപയില്‍ തുടങ്ങുന്നു.









0 comments