ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

കൊച്ചി: മുൻനിര വാഹന നിർമാതാക്കളിലൊരാളായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് ജൂപ്പിറ്റർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് പുറത്തിറക്കി. ഡ്യുവൽടോൺ ബോഡി പാനലുകൾ, പില്യൺ ബാക്ക്റെസ്റ്റോടു കൂടി പുതുതായി രൂപകൽപന ചെയ്ത നീളമേറിയ സീറ്റ്, സിഗ്നേച്ചർ എൽഇഡി ഹെഡ്ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകൾ എന്നിവ പുതിയ വേരിയൻറിന്റെ പ്രത്യേകതകളാണ്. മെറ്റൽ മാക്സ് ബോഡിയിലാണ് നിർമാണം.
കൂടുതൽ പിക്കപ്പിനും മൈലേജിനുമായി 124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയോടുകൂടെ 4,500 ആർപിഎമ്മിൽ 11.1 എൻഎം ടോർക്ക് ഇത് നൽകും. ഈ വിഭാഗത്തിലെ ഏറ്റവും വലിയ അണ്ടർ സീറ്റ് സ്റ്റോറേജായ 33 ലിറ്ററാണിതിനുള്ളത്. രണ്ട് ഹെൽമെറ്റുകൾ വയ്ക്കാം.
എളുപ്പത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രണ്ട് ഫ്യുവൽഫിൽ ഫീച്ചറും മുൻഭാഗത്ത് സ്റ്റോറേജിനായി ഉപയോഗിക്കാൻ രണ്ട് ലിറ്റർ ഫ്രണ്ട് ഓപ്പൺ ഗ്ലൗ ബോക്സുമുണ്ട്. മുഴുവൻ ഡിജിറ്റൽ റിവേഴ്സ് എൽസിഡി ക്ലസ്റ്റർ ഡിസ്പ്ലേ, കോൾ, എസ്എംഎസ് അലേർട്ടുകൾ, റിയൽ-ടൈം, ആവറേജ് മൈലേജ് ഇൻഡിക്കേറ്റേഴ്സ്, ലോ ഫ്യുവൽ അലർട്ട്, ട്രിപ്പ് മീറ്റർ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.
ഐവറി ബ്രൗൺ, ഐവറി ഗ്രേ എന്നീ രണ്ട് ഡ്യുവൽടോൺ കളർ ഓപ്ഷനുകളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് എത്തുന്നത്. 88,942 രൂപയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ടിൻറെ ഡൽഹി എക്സ്ഷോറൂം വില. എല്ലാ ടിവിഎസ് ഡീലർഷിപ്പുകളിൽ പുതിയ മോഡൽ ലഭ്യമാണ്.
0 comments