ഒടുവിൽ ടെസ്‌ല ഇന്ത്യയിലെത്തി; കമ്പനിയുടെ ആദ്യ ഷോറൂം മുംബൈയിൽ

PHOTO: Tesla Web Site
തിരുവനന്തപുരം: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല മോട്ടോഴ്‌സ് ഒടുവിൽ ഇന്ത്യയിലെത്തി. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സിലാണ് (ബികെസി) ടെസ്‌ലയുട ഷോറൂം പ്രവർത്തനമാരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ മൊബൈൽ മാർക്കറ്റിലേക്കാണ് ഇതോടെ ടെസ്‌ല കടന്നുവന്നിരിക്കുന്നത്.
ബികെസിയിലെ മാർക്കറ്റ് മാക്‌സിറ്റി ഹാളിലാണ് കമ്പനിയുടെ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ലക്ഷ്വറി ബ്രാൻഡുകളായ മെഴ്സിഡസ്, ബിഎംഡബ്ല്യു എന്നിവരും ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര എന്നിവരുമായിരിക്കും ഇന്ത്യൻ മാർക്കറ്റിലെ ടെസ്‌ലയുടെ എതിരാളികൾ.
നിലവിൽ മോഡൽ–വൈ മാത്രം ഇന്ത്യയിൽ വിൽക്കാനാണ് ടെസ്‌ലയുടെ തീരുമാനം. ഷാങ്‌ഹായ്‌യിലുള്ള ഫാക്‌ടറിയിൽ നിന്ന് മുംബൈയിലെ പുതിയ ഷോറൂമിലേക്ക് ആറ് വാഹനങ്ങൾ ടെസ്‌ല എത്തിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ അവസാനത്തോടെ ന്യൂഡൽഹിയിലും ടെസ്‌ല ഷോറൂം ആരംഭിക്കുമെന്നാണ് വിവരം. ന്യൂഡൽഹിയിൽ ആരംഭിക്കുന്ന ഷോറൂമിനായി സ്ഥലം കണ്ടെത്തിയതായും ഷോറൂമിലേക്കുള്ള ആളുകളെ ടെസ്‌ല ജോലിക്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.









0 comments