Deshabhimani
ad

പഴയ ടയറുകൾ പണിയാകാതെ നോക്കണം

old tires
വെബ് ഡെസ്ക്

Published on Jun 10, 2025, 02:15 AM | 1 min read

ഴക്കാലം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന കാലംകൂടിയാണ്. ഇതിന് കാരണമാകുന്ന ഒരു പ്രധാന ഘടകം ടയറുകളുടെ ​ഗുണനിലവാരമില്ലായ്മയാണ്. സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകളുടെ ഉപയോഗം വല്ലാതെ വര്‍ധിച്ചിരിക്കുന്നതിനാല്‍ ടയറുകൾ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങൾക്കും സാധ്യത വളരെയേറെയാണെന്നും ജാ​ഗ്രതയോടെ വാഹനമോടിക്കണമെന്നും ടയർ ഡീലേഴ്സ് ആന്‍ഡ് അലൈൻമെന്റ് അസോസിയേഷൻ കേരള പറയുന്നു. ​ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകള്‍ വൈബ്രേഷൻമൂലം വാഹനകളുടെ ബയറിങ്ങുകൾ, സ്റ്റിയറിങ് റാക്ക്, സസ്പെൻഷൻ, മറ്റ്‌ മെക്കാനിക്കൽ ഘടകങ്ങള്‍ എന്നിവ തകരാറിലാക്കുകയും ചെയ്യും.


മുന്‍നിര ബ്രാന്‍ഡുകളുടെ പഴയ ടയറുകള്‍ കമ്പനികളുടെ പേരുകളും മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികൾ ചെയ്തും പുതിയ ടയറുകളെന്ന വ്യാജേന വിപണിയിലെത്തുന്നുണ്ട്. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ടയറുകൾ വാങ്ങിച്ച് കെണിയിൽപ്പെടുന്നതെന്നും വിലക്കുറവില്‍ ആകൃഷ്ടരായി ഗുണനിലവാരമില്ലാത്ത ഈ ടയറുകള്‍ വാങ്ങി ഉപയോഗിച്ച് ജീവിതം അപകടത്തിലാക്കരുതെന്നും അസോസിയേഷൻ പ്രസിഡന്റ്‌ സി കെ ശിവകുമാറും സെക്രട്ടറി എച്ച് ഷാജഹാനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home