കിയ കാരൻസ് ക്ലാവിസ് ഇവി വിപണിയിലേക്ക്

kia carens
വെബ് ഡെസ്ക്

Published on Jul 16, 2025, 03:56 PM | 1 min read

കൊച്ചി: ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ ഇലക്ട്രിക് വാഹനമായ കാരൻസ് ക്ലാവിസ് ഇവി വിപണിയിൽ. 17.99 ലക്ഷം രൂപ മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇലക്ട്രിക് എംപിവി ശ്രേണിയിൽ എത്തിയിട്ടുള്ള ക്ലാവിസ് പൂർണ്ണമായി ചാർജ് ചെയ്താൽ 490 കിലോമീറ്റർ മൈലേജ് ലഭിക്കും. 42 കിലോവാട്ട് ബാറ്ററി പാക്കും 51.4 കിലോവാട്ട് ബാറ്ററി പാക്കുമാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. 42 കിലോവാട്ട് മോഡൽ 404 കിലോമീറ്റർ റേഞ്ചും 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 490 കിലോമീറ്റർ വരെ റേഞ്ചും നൽകും.


റെഗുലർ കാരൻസ് ക്ലാവിസിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇലക്ട്രിക് പതിപ്പ് എത്തിയിരിക്കുന്നത്. മുൻവശത്തെ ബമ്പറിന്റെ ഡിസൈൻ മാറിയതാണ് പ്രധാന മാറ്റം. മുന്നിൽ തന്നെ ചാർജിങ് സോക്കറ്റ് നൽകിയിട്ടുള്ളതിനാൽ ഇതിനനുസരിച്ചാണ് ബമ്പർ ഒരുക്കിയിരിക്കുന്നത്. ബമ്പറിന്റെ താഴെ ഭാഗമായി സിൽവർ ക്ലാഡിങ്ങ് നൽകിയിട്ടുണ്ട്. എൽഇഡി ഫോഗ്ലാമ്പ്, പൊസിഷൻ ലൈറ്റുകൾ, ഹെഡ്ലാമ്പ് എന്നിവ റെഗുലർ മോഡലിലേത് കടംകൊണ്ടതാണ്.


മുൻവശത്ത് പുതിയ ഐസ്-ക്യൂബ്‍ഡ് എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയും പുതിയ ക്ലാവിസിന്റെ പ്രത്യേകതകളാണ്. പുതിയ എയറോ-ഒപ്റ്റിമൈസ് ചെയ്ത, ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇവിയിൽ വരുന്നു. പുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, കുറച്ച് നിയന്ത്രണങ്ങളുള്ള ഒരു പുതിയ വയർലെസ് ചാർജിംഗ് പാഡ്, പുതിയ കളർ തീം എന്നിവയാൽ ക്യാബിൻ അല്പം വ്യത്യസ്തമായി കാണപ്പെടുന്നു. അതിന്റെ ഐസിഇ മോഡലുകളെപ്പോലെ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, എഡിഎഎസ് തുടങ്ങിയ സവിശേഷതകൾ കിയ കാരൻസ് ക്ലാവിസ് ഇവിയിൽ ഉണ്ടായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home