10 മെഗാചാർജറുകൾ അവതരിപ്പിച്ച് ടാറ്റ ഇവി; ദീർഘദൂര, ഇൻറർസിറ്റി, നഗര ഇ വി യാത്രകൾ കൂടുതൽ സൗകര്യപ്രദം

tata ev
വെബ് ഡെസ്ക്

Published on May 25, 2025, 02:46 PM | 1 min read

ന്ത്യയിലെ ഏറ്റവും വലിയ ഫോർ-വീലർ വൈദ്യുത വാഹന നിർമ്മാതാക്കളായ ടാറ്റ ഇവി മെഗാചാർജറുകൾ സ്ഥാപിച്ചു. ചാർജ്സോൺ, സ്റ്റാറ്റിക് എന്നിവരുമായി സഹകരിച്ചാണ് ഹൈ- സ്പീഡ് ചാർജറുകൾ പുറത്തിറക്കുന്നത്. 2027 ആകുമ്പോഴേക്കും ഇന്ത്യയിലെ ഇ-മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിന് ലഭ്യമായ ചാർജ് പോയിൻറുകളുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 400,000 ആയി ഉയർത്തുമെന്ന ടാറ്റ ഇവിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ തുടക്കം.


ഇന്ത്യയിലെ പ്രധാന ഹൈവേകളിലും മുഖ്യ യാത്ര റൂട്ടുകളിലും നഗര കേന്ദ്രങ്ങളിലും കുറഞ്ഞത് 120 കിലോ വാട്ടിന്റെ ശേഷിയുള്ള അൾട്രാ-ഫാസ്റ്റ് ചാർജറുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. ടാറ്റ ഇവി ഉപഭോക്താക്കൾക്ക് ചാർജിംഗ് താരിഫിൽ 25% വരെ കിഴിവ് ലഭിക്കും. ടാറ്റ ഇവി ഉപഭോക്താക്കൾക്ക് മുൻഗണനാ സേവനം ഉണ്ടായിരിക്കും.


ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള മോങ്ക് മാൻഷനിൽ ഒരു ടാറ്റ ഇവിമെഗാചാർജർ സ്ഥാപിച്ചിട്ടുണ്ട്, മുംബൈ - അഹമ്മദാബാദ് ഹൈവേയിലെ വഡോദരയിലെ 400 കിലോ വാട്ട് മെഗാചാർജർ 6 വാഹനങ്ങൾ വരെ ഒരേസമയം ചാർജ് ചെയ്യാൻ ശേഷിയുള്ളതാണ്. 15 മിനിറ്റ് ചാർജിങ്ങിൽ 150 കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ട ചാർജ് ഇതിൽ നിന്ന് ചെയ്യാം. ഉദയ്പൂർ നഗരം, പുണെ - നാസിക് ഹൈവേ, ഡൽഹി - ജയ്പൂർ ഹൈവേ എന്നീ പ്രദേശങ്ങളിലാണ് മറ്റ് ടാറ്റ ഇവി മെഗാചാർജറുകൾ സ്ഥാപിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home