പുതിയ എ4 സിഗ്നേച്ചർ എഡിഷൻ പുറത്തിറക്കി ഔഡി

മുംബൈ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷൻ പുറത്തിറക്കി. ഔഡി റിങ്സ് എൻട്രി എൽഇഡി ലാമ്പുകൾ, എക്സ്ക്ലൂസീവ് ഔഡി റിങ്സ് ഡെക്കലുകൾ, ഫ്ലോട്ടിങ് ലോഗോ എഫക്ട് നൽകുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ തുടങ്ങി സവിശേഷമായ നിരവധി സ്റ്റൈലിംഗ് ഫീച്ചറുകൾ ആണ് സിഗ്നേച്ചർ എഡിഷനിൽ ഉൾച്ചേർത്തിരിക്കുന്നത്.
ഔഡി എ4 സിഗ്നേച്ചർ എഡിഷൻ ആരംഭിക്കുന്നത് 57,11,000 രൂപയിൽ (എക്സ്-ഷോറൂം) ആണ്. പരിമിതമായ യൂണിറ്റുകളാണ് പുറത്തിറക്കുക. ഗ്ലേസിയർ വൈറ്റ് മെറ്റാലിക്, മിതോസ് ബ്ലാക്ക് മെറ്റാലിക്, നവാറ ബ്ലൂ മെറ്റാലിക്, പ്രോഗ്രസീവ് റെഡ് മെറ്റാലിക്, മാൻഹട്ടൻ ഗ്രേ മെറ്റാലിക് എന്നിങ്ങനെ അഞ്ച് എക്സ്റ്റീരിയർ നിറങ്ങളിൽ ലഭ്യമാണ്.
സിഗ്നേച്ചർ എഡിഷന്റെ പ്രധാന സവിശേഷതകൾ
360 ഡിഗ്രി ക്യാമറ പാർക്ക് അസിസ്റ്റ്. ഓക്ക് തടിയിൽ പുതിയ ഇന്റീരിയർ പാനൽ അലങ്കാരങ്ങൾ, വെൽക്കം ലൈറ്റ് പ്രൊജക്ഷൻ സൃഷ്ടിക്കുന്ന എൻട്രി ഔഡി റിംഗ് എൽഇഡി ലാമ്പുകൾ, ഡൈനാമിക് വീൽ ക്യാപ്പിനുള്ളിൽ സമാന്തരമായി നിൽക്കുന്ന ലോഗോ, പ്രീമിയം ഫ്രാഗ്‌നൻസ് ഡിസ്‌പെൻസെർ, എയ്‌റോഡയനാമിക് സ്പോയിലർ ലിപ്, തിരഞ്ഞെടുക്കാവുന്ന നിറങ്ങളിൽ താക്കോൽ കവർ, സ്‌പോർട്ടി സ്റ്റൈൻലെസ്സ് സ്റ്റീൽ പെഡൽ കവർ, സ്പെഷ്യൽ അലോയ് വീൽ പെയിന്റ് ഡിസൈൻ.
എ4 ന്റെ മറ്റ് സവിശേഷതകൾ
2025 ഔഡി എ4 സിഗ്നേച്ചർ എഡിഷന് 2 ലിറ്റർ ടിഎഫ്എസ്ഐ എഞ്ചിൻ കരുത്തേകുന്നു. ഈ എഞ്ചിന് 204 എച്ച് പി കരുത്തും 320 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷി ഉണ്ട്. 7.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും കഴിയും. 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം വാഹനത്തിൻറെ ഇന്ധനക്ഷമത കൂട്ടുന്നു. ഇന്ധനം ലാഭിക്കാൻ ബ്രേക്ക് റെകുപെറേഷൻ സംവിധാനവും ഒപ്പമുണ്ട്.
ബി&ഓ യുടെ 755 വാട്ട്സ് ഔട്ട്പുട്ട് നൽകുന്ന 16 ചാനൽ-19 സ്പീക്കർ 3ഡി സൗണ്ട് സിസ്റ്റം, 3-സ്പോക്ക്- ഫ്ലാറ്റ് ബോട്ടം ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്, 25.65 സെന്റിമീറ്റർ ഹൈ റെസൊല്യൂഷൻ എം.എം.ഐ ടച്ച് ഡിസ്പ്ലേ, ദൈനംദിന സംസാര ശൈലിയിൽ വരുന്ന വാക്കുകൾ ഉൾപ്പെടെ മനസ്സിലാക്കാൻ ശേഷിയുള്ള വോയിസ് കമാൻഡ് തുടങ്ങിയവയും ഔഡി എ4 ന്റെ സവിശേഷതകളാണ്.
0 comments