എംജി കോമറ്റ് ഇവിയുടെ വിലയിൽ വീണ്ടും വർധന

COMET EV
വെബ് ഡെസ്ക്

Published on Jul 26, 2025, 03:59 PM | 1 min read

മുംബൈ : ഇന്ത്യൻ വിപണിയിൽ ഈ അടുത്ത് ഏറ്റവും അധികം വിറ്റുപോയ വണ്ടിയാണ് എംജി കോമറ്റ് ഇവി. എന്നാൽ ഉപഭോക്താക്കൾ ഏറെയുള്ളതിനാൽ വണ്ടിയുടെ വില വീണ്ടും കൂട്ടിയിരിക്കുകയാണ് കമ്പനി. ജെഎസ്ഡബ്ല്യൂ എംജി മോട്ടോർ ഇന്ത്യൻ വിപണിയിൽ രണ്ടാം തവണയാണ് കോമറ്റിന് ഇന്ത്യയിൽ വില വർധിപ്പിച്ചത്.


15,000 രൂപയോളമാണ് വർധിച്ചത്. 2025ൽ ഇറക്കിയ വണ്ടി, കൂടുതൽ പുതുമയോടെയും നൂതനപരമായ മാറ്റങ്ങളോടെയും ആണ് ഇറക്കിയിരിക്കുന്നത്. അതിനാലാണ് വിലയിൽ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. കോമറ്റിൽ 10.25 ഇഞ്ച് ഇരട്ട ഡിസ്പ്ലേകളുണ്ട്. ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. വയർലെസ് ആൽഡ്രോയ്ഡ് ഓട്ടേയും ആപ്പിൾ കാർപ്ലേയും ഡിസ്പ്ലേയിൽ കണക്ടാകും.


മാനുവൽ എസി, നാല് സ്പീക്കർ, ഇലക്ട്രിക് ഫോൾഡബിൽ ഒആർവിഎമ്മുകൾ, പവർ വിൻഡോകൾ, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി െന്നിവയും കോമറ്റിന്റെ പ്രത്യേകതകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home