123 കിലോമീറ്റർ റേഞ്ചിൽ 3.1 കിലോവാട്ട് ഐക്യൂബുമായി ടിവിഎസ്

ഇരുചക്രവാഹന നിർമാതാക്കളായ ടിവിഎസ് 3.1 കിലോവാട്ട് ബാറ്ററിയുള്ള പുതിയ ഐക്യൂബ് സ്‌കൂട്ടർ പുറത്തിറക്കി. 123 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തിൽ ഹിൽ ഹോൾഡ് അസിസ്റ്റ്, നവീകരിച്ച യുഐ/യുഎക്സ് ഇന്റർഫേസ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ടു നിറങ്ങളിലും ഇളം തവിട്ടുനിറത്തോടൊപ്പം സ്റ്റാർലൈറ്റ് ബ്ലൂ, കോപ്പർ ബ്രോൺസ് എന്നീ രണ്ടു ഡ്യൂവൽ-ടോൺ ഓപ്ഷനുകളിലും ലഭ്യമാണ്. ഐക്യൂബിന്റെ ആറാമത്തെ വകഭേദമാണിത്. 1.04 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം, ലാളിത്യം എന്നിവ ഉറപ്പാക്കിയാണ് ഐക്യൂബ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇതുവരെ ആറുലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കുകയും രണ്ടായിരത്തോളം ടച്ച്പോയിന്റുകളിൽ സാന്നിധ്യമറിയിക്കുകയും ചെയ്തെന്നും കമ്പനി അവകാശപ്പെടുന്നു.









0 comments