സാധാരണക്കാരന്റെ ഇലക്ട്രിക്ക് സ്കൂട്ടറാകാൻ ടിവിഎസ് ഓർബിറ്റർ

ഇലക്ട്രിക്ക് വാഹനങ്ങൾ നാട്ടിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു ഇ വി വിപ്ലവമാണ് അക്ഷരാർത്ഥത്തിൽ നടക്കുന്നത്. സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുന്ന ഇലക്ട്രിക്ക് സ്കൂട്ടറായി മാറുകയാണ് ടിവിഎസ് ഓർബിറ്റർ. ഒറ്റ ചാർജിൽ 158 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഓർബിറ്ററിന്റെ എടുത്തുപറയേണ്ട പ്രത്യേകതകൾ 3.1 kWh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ്. ഇതിനുപുറമെ സുഖകരമായ യാത്രയും സുരക്ഷയും ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവാരമുള്ള മെറ്റീരിയൽ കൊണ്ട് നിർമിച്ച ബോഡിയിൽ ഡുവൽ ടോൺ ഫിനിഷും നൽകിയിട്ടുണ്ട്.
വ്യത്യസ്ത റൈഡ് മോഡുകൾ തെരഞ്ഞെടുക്കാനാകും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത റൈഡ് മോഡിനെ ആശ്രയിച്ച്, 60 km/h നും 115-130 km/h നും ഇടയിൽ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. ഫാസ്റ്റ് ചാർജ് സംവിധാനം ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80 ശതമാനത്തോളം ചാർജ് ചെയ്യാനെടുക്കുന്ന സമയം വെറും 10 മിനുട്ടാണ്. സാധാരണ ചാർജിങ്ങാണ് ചെയ്യുന്നതെങ്കിൽ ഒരു മണിക്കൂർ കൊണ്ട് 100 ശതമാനവും ചാർജ് ചെയ്യാനാകും. പ്രതിദിന യാത്രകൾക്ക് വേണ്ടി ചെറിയ വിലയിൽ കരസ്ഥമാക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക്ക് സ്കൂട്ടർ നോക്കുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ടിവിഎസ് ഓർബിറ്റർ. ഓർബിറ്ററിന്റെ എക്സ് ഷോറൂം വില വെറും 99,900 രൂപ മാത്രമാണ്.









0 comments