ടൊയോട്ടയുടെ കാർ വിൽപനയിൽ കുതിപ്പ്; ജൂലൈയിൽ മൂന്ന് ശതമാനം വളർച്ച

ബംഗളൂരു: 2025 ജൂലൈ മാസത്തിലെ വാഹന വിൽപനയുടെ കണക്കുകൾ പുറത്തുവരുമ്പോൾ വീണ്ടും വാർഷിക വളർച്ച കൈവരിച്ച് ടൊയോട്ട. കഴിഞ്ഞ മാസം വിൽപനയിൽ മൂന്ന് ശതമാനനം വളർച്ചയാണ് കമ്പനി നേടയിത്. കഴിഞ്ഞ മാസം കമ്പനി ആകെ 32,575 കാറുകളുടെ വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 31,656 വാഹനങ്ങളേക്കാൾ 3% കൂടുതലാണ്. ആഭ്യന്തര വിപണിയിൽ വിറ്റത് 29,159 യൂണിറ്റുകളും കയറ്റുമതി ചെയ്തത് 3,416 യൂണിറ്റുകളുമാണ്.
സാമ്പത്തിക വർഷം ആദ്യ നാല് മാസത്തെ കാണുകകളിലും മികച്ച മുന്നേറ്റമാണ് ടൊയോട്ടയ്‌ക്കുണ്ടായത്. 2024 വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 104,861 യൂണിറ്റുകൾ വില്പന നടത്തിയപ്പോൾ 2025 ൽ ഇതേ മാസങ്ങളിൽ 1,19,632 യൂണിറ്റുകൾ വിറ്റ് 14% വളർച്ച കൈവരിച്ചു.
2024 ജനുവരിജൂലൈ വരെയുള്ള ഏഴ് മാസ കാലയളവിൽ 181,906 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2025 ലെ ആദ്യ ഏഴ് മാസങ്ങൾ പിന്നിടുമ്പോഴും ടൊയോട്ട നേട്ടം കൈവരിച്ചു. ഈ കാലയളവിൽ 14% ശതമാനം വളർച്ച നേടിയ കമ്പനി 2,07,460 യൂണിറ്റുകളുടെ വിൽപന രജിസ്റ്റർ ചെയ്തു.









0 comments