പകുതി വിലയ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ; ഓല 'മുഹൂർത്ത് മഹോത്സവ്' അവസാനിച്ചത് വെറും അഞ്ച് മിനുട്ടിൽ

Ola.jpg
വെബ് ഡെസ്ക്

Published on Sep 25, 2025, 05:26 PM | 1 min read

പ്രശസ്‌ത്ര ഇലക്ട്രിക്ക് വാഹന കമ്പനിയായ ഓല നടത്തിയ 'മുഹൂർത്ത് മഹോത്സവ്' വൻ വിജയം. 49,999 രൂപ മുതൽ ഓല ഇലക്ട്രിക്ക് സ്കൂട്ടറുകൾ ലഭിക്കുന്ന തരത്തിലാണ് ഓല മുഹൂർത്ത് മഹോത്സവ് നടത്തിയത്. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന മുഹൂർത്ത് മഹോത്സവിന്റെ ആദ്യത്തെ ദിവസത്തെ വിൽപ്പന വെറും അഞ്ച് മിനിറ്റുകൊണ്ട് അവസാനിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാത്രി 07.46 മുതല്‍ 09.15 വരെയായിരുന്നു മുഹൂര്‍ത്ത് മഹോത്സവിനായി സമയം നിശ്ചയിച്ചിരുന്നത്. സെപ്റ്റംബർ 23 നു എന്നാൽ വെറും അഞ്ച് മിനിറ്റുകൊണ്ട് വാഹനങ്ങൾ വിറ്റുതീർന്നു.


സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ട ഓഫറിൽ നിശ്ചിത സമയത്ത് നിശ്ചിത എണ്ണത്തിൽ വാഹനങ്ങൾ കുറഞ്ഞനിരക്കിൽ വില്പനയ്ക്ക് വയ്ക്കുന്നു. ആ സമയം അവസാനിക്കും മുൻപ് വാഹനം വാങ്ങുന്നവർക്ക് മാത്രമാണ് ഇത്രയും കുറഞ്ഞ നിരക്കിൽ വാഹനം ലഭിക്കുക. ഓരോ ദിവസത്തെയും മുഹൂർത്ത് മഹോത്സവിന്റെ സമയം ഓലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. ഇന്ത്യയിലെ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ ഓലയുടെ സാന്നിധ്യം കുറഞ്ഞ് വരികയായിരുന്നു. ആ സാഹചര്യത്തിലാണ് ഓല പുതിയ ഓഫറുമായി രംഗത്തുവന്നത്.


ഓഫറിലൂടെ ഓല രണ്ട് മോഡലുകളാണ് 49,999 രൂപയ്ക്ക് കൊടുക്കുന്നത്. മൂന്നാം തലമുറ ഒല എസ്1 എക്‌സും റോഡ്‌സ്റ്റര്‍ എക്‌സുമാണ് 49,999 രൂപക്ക് ലഭിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home