ഇലക്ട്രിക്കായി തിരിച്ചെത്തുന്നു കൈനറ്റിക്

ഇരുചക്രവാഹന വിപണിയില്‍ 1990 കളില്‍ തരംഗം സൃഷ്ടിച്ച കൈനറ്റിക് തിരിച്ചെത്തുന്നു. ഇലക്ട്രിക് വാഹന കമ്പനിയായ കൈനറ്റിക് ആന്‍ഡ് വോള്‍ട്‌സും കൈനറ്റിക് എന്‍ജിനിയറിങും ചേര്‍ന്നാണ് പുതിയ പതിപ്പായ "ഇലക്ട്രിക് കൈനറ്റിക് ഡിഎക്‌സ്' വിപണിയിലെത്തിക്കുന്നത്.
ഇറ്റാലിയന്‍ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തില്‍ പരിഷ്‌കരിച്ച, ശക്തമായ മെറ്റല്‍ ബോഡിയുള്ള വാഹനം എന്ന വിശേഷണത്തോടെയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. 37 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ്, കൈനറ്റിക് അസിസ്റ്റ് സ്വിച്ച്, വോയ്സ് അലര്‍ട്ടുകള്‍, ബ്ലൂടൂത്ത്, വോയ്സ് നാവിഗേഷന്‍ തുടങ്ങിയ പുതുമകളോടെയാണ് ഡിഎക്‌സ് ശ്രേണി ലഭ്യമാക്കുന്നത്.
2.6 കിലോവാട്ട് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതിന് കരുത്ത് നല്‍കുന്നത്. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 220 എംഎം ഫ്രണ്ട് ഡിസ്‌ക്, 130 എംഎം ബാക്ക് റിയര്‍ ഡ്രം ബ്രേക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കറുപ്പ്, ചുവപ്പ്, നീല, വെള്ള, സില്‍വര്‍, നിറങ്ങളില്‍ ഡിഎക്സ്, ഡിഎക്സ് പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ ലഭ്യമാണ്. ഡിഎക്ലിന്റെ വില 1,11,499 രൂപയിലും ഡിഎക്‌സ് പ്ലസിന്റെ വില 1,17,499 രൂപയിലും തുടങ്ങുന്നു. www.kineticev.in എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.









0 comments