മലയാളിയുടെ സ്വന്തം ഫ്ലൈ 91 ആദ്യമായി കൊച്ചി വിമാനത്താവളത്തിലെത്തി

കൊച്ചി: മലയാളി നേതൃത്വം നൽകുന്ന വിമാന കമ്പനിയായ 'ഫ്ലൈ 91 ഇന്റർനാഷണൽ' ആദ്യമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. തൃശൂർ സ്വദേശി മനോജ് ചാക്കോയാണ് ഫ്ലൈ 91 ന്റെ തലവൻ. ഈ വിമാനം ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. നിലവിൽ മൂന്ന് വിമാനങ്ങളുള്ള ഫ്ലൈ 91 ഗോവ, പുണെ, ബംഗളുരു, ലക്ഷദ്വീപ് എന്നിങ്ങനെ എട്ടിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് വിമാനം കൊച്ചിയിൽ എത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി.
'അതിരുകളില്ലാത്ത ആകാശം' എന്നതാണ് ഫ്ലൈ 91 ന്റെ ടാഗ്‌ലൈൻ. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 നെ സൂചിപ്പിക്കുന്നതാണ് ഫ്ലൈ 91 എന്ന പേര്. ഫ്ലൈ 91 പ്രവർത്തനം ആരംഭിച്ചത് 200 കോടി രൂപയുടെ പ്രാരംഭ മൂലധനത്തോടെയാണ്. പ്രശസ്ത വിമാന കമ്പനിയായ കിങ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ആയിരുന്ന മനോജ് പിന്നീട് സ്വന്തമായി ഫ്ലൈ 91 ആരംഭിക്കുകയായിരുന്നു.









0 comments