കിയ കാർണിവലിന്റെ ബുക്കിങ് ബുധൻ അർധരാത്രി മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 07:27 PM | 0 min read

മുംബൈ > ബുധൻ അർധരാത്രി മുതൽ പുതിയ കാർണിവലിനായി ബുക്കിംഗ് ആരംഭിക്കും. കിയ ഇന്ത്യയുടേതാണ് ഔദ്യോ​ഗിക പ്രഖ്യാപനം. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. മുൻ തലമുറ മോഡൽ രാജ്യത്ത് നിർത്തലാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ കാർണിവൽ ഇന്ത്യയിലെത്തുന്നത്. പുതിയ മോഡൽ ഒക്ടോബർ 3ന് ഇന്ത്യയിൽ അവതരിപ്പിക്കും.

ഇവി മോഡലിൽ മുൻപ് കണ്ട പല സവിശേഷതകളും കടമെടുത്താണ് കാർണിവൽ എത്തുന്നത്. ലംബമായി രൂപകൽപന ചെയ്ത ഹെഡ്ലൈറ്റുകളും ‘ടൈഗർ നോസ്’ ഗ്രില്ലും താഴെയുള്ള ബമ്പറിൽ കാണാൻ കഴിയുന്ന സ്‌കിഡ് പ്ലേറ്റും കാഴ്ചയിൽ ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ നാലാം-തലമുറ എംപിവി കൂടുതൽ സ്‌ക്വയർ-ഔട്ട് ലുക്ക് നൽകുന്നു.

പുതിയ കാർണിവലിന് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻസ്ട്രുമെൻ്റേഷനും ടച്ച്‌സ്‌ക്രീനും, ഡ്യുവൽ സൺറൂഫുകൾ, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റവും കാറിനുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് പവർ-ഓപ്പറേറ്റഡ് സ്ലൈഡിംഗ് ഡോറുകൾ, ലെഗ് റെസ്റ്റുകളോട് കൂടിയ മധ്യനിരയിലെ സീറ്റുകൾ, വെൻ്റിലേഷൻ ഫംഗ്ഷൻ തുടങ്ങിയ അധിക സൗകര്യങ്ങളും ലഭിക്കും. മിനിമാലിസ്റ്റ് ലുക്കിലാണ് കിയ കാർണിവലിന്റെ ഡാഷ്ബോർഡ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന എംപിവിയുടെ വില 40 ലക്ഷം രൂപ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home