ഔഷധനെൽകൃഷി; വരുമാനത്തിൽ മുമ്പൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 07, 2018, 09:38 AM | 0 min read

വരുമാനവും ചെലവും ഒത്തുപോകാത്തതും തൊഴിലാളികളുടെ ലഭ്യതക്കുറവുമാണ് നെൽകൃഷിയിൽനിന്ന് കർഷകരെ അകറ്റുന്നത്. വരുമാനലബ്ധിയുടെ കാര്യത്തിൽ ഒരുപരിധിവരെ പരിഹരിക്കാവുന്ന മാർഗമാണ് ഔഷധനെൽകൃഷി.

ഔഷധനെല്ലിന് ആവശ്യകത കൂടിക്കൂടിവരുന്ന കാഴ്ചയാണ് സമീപകാലത്ത് കാണാൻകഴിയുന്നത്. എന്നാൽ അതനുസരിച്ചുള്ള ഉൽപ്പാദനം ഔഷധനെൽകൃഷി മേഖലയിൽ കൂടിയിട്ടില്ലതാനും.
തരിശ്ശുപാടങ്ങളിൽ ഔഷധനെൽകൃഷി വ്യാപിപ്പിക്കുന്നത് നിലവിലുള്ള സാഹചര്യത്തിൽ ആദായകരമാണെന്നർഥം.
ഏതൊക്കെ ഇനങ്ങൾഏറെ ആവശ്യക്കാരുള്ളത് ഞവര (നവര) നെല്ലിനാണ്. ജീരകശാല, ഗന്ധകശാല, എരുമക്കാരി, കറുത്ത ചമ്പാവ്, കുഞ്ഞിനെല്ല് എന്നിവയും ഔഷധനെല്ലിനങ്ങളിൽ പ്രമുഖമാണ്.

പ്രത്യേകതകൾ
കൂടുതൽ വെള്ളം ആവശ്യമില്ല. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് ഉൽപ്പാദനം കുറവാകും.
മൂപ്പെത്തിയാലുടൻ മണികൾ കൊഴിഞ്ഞുവീഴാൻ തുടങ്ങും. വളരെ ബലംകുറഞ്ഞ, മെലിഞ്ഞ തണ്ടുകളോടുകൂടിയവയാണ് ഇത്തരം ഇനങ്ങൾ.

കതിരു വരുമ്പോൾതന്നെ ചെടി മറിഞ്ഞുവീണുപോകാനുള്ള സാധ്യത ഏറെയാണ്. ഇവയുടെ വിത്തുകൾ അധികാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കില്ല. (അങ്കുരണശേഷി പെട്ടെന്ന് നശിച്ചുപോകുന്നയാണിവ). രോഗപ്രതിരോധ ശേഷി കൂടുതലാണ്. കുറഞ്ഞ പരിചരണം മാത്രം മതി.ഇടവിളയായും കൃഷിചെയ്യാം.പാകിയും പറിച്ചുനട്ടും കൃഷിചെയ്യാം.

മൂപ്പ്
ഔഷധനെല്ലിനങ്ങൾക്ക് വ്യത്യസ്ത മൂപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നവര ‐ 90‐110 ദിവസംചെന്നെല്ല് ‐ 130 ദിവസം
എരുമക്കാരി ‐ 120 ദിവസംകറുത്ത ചെമ്പാവ് ‐ 130 ദിവസംജീരകശാല ‐ 180 ദിവസംഗന്ധകശാല ‐ 180 ദിവസംകുഞ്ഞിനെല്ല് ‐ 160 ദിവസം കൃഷ്ണ കൗമോദ ‐ 150 ദിവസം

വിത്തുകളുടെ ലഭ്യത
കേരള കാർഷിക സർവകലാശാലയുടെ വിവിധ വിൽപ്പന കേന്ദ്രങ്ങളിലും ഫാമുകളിലും വിത്തുകൾ ലഭിക്കും.
വയനാട്, പാലക്കാട് ജില്ലകളിൽ നിരവധി വ്യക്തികൾ നടത്തുന്ന ഫാമുകളിൽനിന്ന് നേരിട്ടും വിത്തുകൾ ലഭിക്കും



deshabhimani section

Related News

View More
0 comments
Sort by

Home