പരിസ്ഥിതിദുരന്തം പ്ലാസ്റ്റിക് മാലിന്യംതന്നെ

ലോകത്ത് പത്തിൽ മൂന്നുപേർ പ്ലാസ്റ്റിക് മാലിന്യത്തിന് ഇരയായി മരിക്കുന്നുണ്ടെന്നാണ് കണക്ക്. മനുഷ്യപരിണാമ ചരിത്രത്തിൽ പ്ലാസ്റ്റിക് പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം. ഈ ദുരന്തം പ്രതീക്ഷിച്ചതിലും വേഗത്തിൽ പടരാൻ തുടങ്ങിയപ്പോഴാണ് ഈ വർഷത്തെ ഭൗമദിനത്തിന്റെയും പരിസ്ഥിതി ദിനത്തിന്റെയും ലക്ഷ്യം പ്ലാസ്റ്റിക് മലിനീകരണ നിർമാർജനമാക്കിയത്. നാം ഉപയോഗിച്ച് പുറംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന‌് വിഘടിച്ച് പുറഞ്ഞുവരുന്ന ഡയോക്സിൻ, കാർബൺ ഡൈ ഒക്സൈഡ‌്, മെർക്കുറി തടങ്ങിയവ അർബുദത്തിനും ശ്വാസകോശരോഗങ്ങൾക്കും ഇടവരുത്തുമെന്നറിഞ്ഞിട്ടും നമുക്ക് പ്ലാസ്റ്റിക‌് ഉപയോഗം നിർത്താൻ കഴിയുന്നില്ല. ശരാശരി ഒരു വ്യക്തി 290 പ്ലാസ്റ്റിക് സഞ്ചികൾ ഒരു വർഷം ഉപയോഗിക്കുന്നു! സൂപ്പർമാർക്കറ്റ് വഴിനാം ഉപയോഗിച്ച് വലിച്ചെറിയുന്നത് 17 മില്യൺ പ്ലാസ്റ്റിക് ബാഗുകൾ. നാം കഴിക്കുന്ന ഭക്ഷണത്തിൽപോലും പ്ലാസ്റ്റിക്കിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നുവെന്നാണ‌് ഇംഗ്ലണ്ടിലെ ഹാരിയറ്റ് ‐ വാട്ട് സർവകലാശാലയിലെ ഗവേഷകർ പറയുന്നുത്. ശരാശരി ഒരു മനുഷ്യൻ വർഷത്തിൽ 13731 മുതൽ 68415വരെ പ്ലാസ്റ്റിക് കഷണങ്ങൾ ആഹാരത്തോടൊപ്പം കഴിക്കുന്നുണ്ടെന്നാണ് നിഗമനം. കാർസിനോജിക് വസ്തുക്കളും ഡയോക്സിനും ഇതുവഴി ശരീരത്തിൽ അമിതമായി എത്തിപ്പെടുമ്പോൾ കോശങ്ങൾ നശിക്കുന്നു. ഇതാണ്ദിനംപ്രതി വധിച്ചുവരുന്ന ക്യാൻസറിന് കാരണം എന്നാണ് ഇവരുടെ നിഗമനം. വാട്ടർബോട്ടിൽ ഏതാനും സെക്കൻഡുകൾമാത്രം ഉപയോഗി ച്ചശേഷം ഞെരിച്ച് ഒഴിവാക്കും. ഓരോ സെക്കൻഡിലും ഇന്ത്യയിൽ 295 ലക്ഷം വാട്ടർ ബോട്ടിലുകൾ പാഴ്വസ്തുവായി ഭൂമിയിൽ എത്തുമ്പോൾ അവ നശിക്കുന്നതിന് 400 വർഷത്തിൽ കൂടതൽ എടുക്കും .
ഒരു വർഷം 500 ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ ലോകത്ത് ഉപയോഗിക്കുന്നുണ്ട്. ഓരോ മിനിറ്റിലും ഒരു ദശലക്ഷത്തോളം ഉപയോഗിച്ച് വലിച്ചെറിയുന്നുണ്ട്. 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കിന്റെ എണ്ണം കടലിലെ മീനിനേക്കാൾ കൂടുതലാകും. ഇവ എത്തിച്ചേരുന്നത് കടലിലായിരിക്കും. ഭൂമിയിൽ അഞ്ഞൂറുമുതൽ ആയിരം വർഷം വരെ കിടക്കുന്നു എന്നു മാത്രമല്ല, അത്രയും കാലത്തോളം കരയിലെയും കടലിലെയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കടലിന്റ മുകൾത്തട്ടിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് ചവറുകൾ കൂടുതൽ ക്രൂരമാകുന്നത് സൂര്യതാപത്തിന്റ സഹായത്തോടെ രാസപ്രവർത്തനം നടത്തുമ്പോഴാണ്. ഡയോക്സിൻ, കാർബൺ ഡൈ ഓക്സൈഡ്,മെർക്കുറി തുടങ്ങിയവ ജലവുമായി പ്രവത്തിച്ച് അമ്ലത കുറയ‌്ക്കുന്നു'. ഇത് ഓക്സിജൻ കുറച്ച് മീനുകളെ കൂട്ടത്തോടെ കൊല്ലുന്നു. കടൽതീരത്ത് ഒരു ചതുരശ്ര മൈലിൽ 46000ത്തോളം പ്ലാസ്റ്റിക് കഷണങ്ങൾ ഒഴുകിനടക്കുന്നുണ്ട്. ഇവ ഭക്ഷ്യവസ്തുവാണെന്ന് തെറ്റിദ്ധരിച്ച് മീനുകളും മറ്റും കഴിക്കുമ്പോൾ അവ ചത്തുപോകുന്നു. ഒരു ദശലക്ഷം കടൽപ്പക്ഷികളും ഒരു ലക്ഷത്തോളം സസ്തന ജീവികളും പ്ലാസ്റ്റിക് കഷണങ്ങൾ വിഴുങ്ങിയോ പ്ലാസ്റ്റിക് കയറുകളിൽ കുടുങ്ങിയോ മരണപ്പെടുന്നുണ്ട്.
പ്ലാസ്റ്റിക‌് ഒഴിവാക്കാനുള്ള എളുപ്പവഴി അതിനെ വെറുക്കുക എന്നതു മാത്രമാണ് .ഓരോരുത്തരും പ്ലാസ്റ്റക് വിരുദ്ധ സേനയിലെ അംഗങ്ങളാകുകയും ആന്റി പ്ലാസ്റ്റിക് മൂവ്മെന്റ് നടത്തുകയും ചെയ്യുക. ഇന്ത്യയിൽമാത്രം ഓരോദിവസവും 15000 ടൺ പ്ലാസ്റ്റിക‌് കവറുകൾ വിറ്റഴിക്കുന്നുണ്ട്. ഒരു സഞ്ചിയെടുത്താൽ ഒഴിവാക്കാവുന്ന നിസ്സാര പ്രശ്നം .
ഓരോ വ്യക്തിയുടെയും പ്ലാസ്റ്റിക‌് ഫൂട്ട് പ്രിന്റ‌് കണക്കുകൂട്ടാനുള്ള സംവിധാനം ഉണ്ടങ്കിൽ കാര്യം എളുപ്പമായി .അതായത് കവറുകളായും സഞ്ചികളായും പ്ലാസ്റ്റിക് കുപ്പികളായും ഒരാൾ ഒരുമാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ആണ് ആ വ്യക്തിയുടെ പ്ലാസ്റ്റിക്കിന്റെ പാദമുദ്ര . അങ്ങനെ വരുമ്പോൾ സമൂഹത്തിലെ ഏറ്റവും കറവ് പ്ലാസ്റ്റിക് പാദമുദ്രയുള്ളവർക്ക് അഗീകാരം നൽകുന്നത് എളുപ്പമായിരിക്കും. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ വലിയ ഭാഗവും കുടിവെള്ളമായി ഉപയോഗിക്കുന്ന വാട്ടർബോട്ടിലുകൾ ആണ് . അവ കുറയ‌്ക്കുകയാണ് വേണ്ടത് .യാത്രാവേളകളിൽ കുടിവെള്ളം കൊണ്ടു നടക്കാനുള്ള സൗകര്യം യാത്രാബാഗുകളിൽ ഉറപ്പുവരുത്തണം.
Related News

0 comments