Articles

കാവിവൽക്കരണം

പ്രതിരോധിച്ചത്‌ കേരളം

rss sanghaparivar agenda
റഷീദ്‌ ആനപ്പുറം

Published on Oct 28, 2025, 11:47 PM | 3 min read

കേരളത്തിലെ പൊതുവിദ്യാഭ്യാസം ലോകത്തിന്‌ മാതൃകയാണ്‌. അക്കാദമിക്‌–അക്കാദമിക്‌ ഇതര മികവിൽ ആർജിച്ച പുരോഗതി അസൂയയോടെ കാണുന്ന സംസ്ഥാനങ്ങളുണ്ട്‌. ശാസ്‌ത്രബോധം, ചരിത്രബോധം, യുക്തിചിന്ത തുടങ്ങിയവ ഉൾച്ചേർന്നതാണ്‌ കേരളത്തിലെ വിദ്യാഭ്യാസമേഖല. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ശാസ്‌ത്രീയ–-പുരോഗമന ആശയങ്ങളും ചരിത്രസത്യങ്ങളുമാണ്‌ നമ്മുടെ പാഠ്യപദ്ധതിയുടെ അന്തസ്സത്ത. ലിംഗസമത്വവും സ‍ൗഹൃദാന്തരീക്ഷവും നമ്മുടെ വിദ്യാഭ്യാസമേഖലയുടെ മേന്മയാണ്‌. കേരളത്തിന്റെ മാനവ വികസനസൂചിക വികസിതരാജ്യങ്ങളുമായി കിടപിടിക്കുന്നതിന്‌ മുഖ്യകാരണം വിദ്യാഭ്യാസം, സാക്ഷരത തുടങ്ങിയവയിൽ കൈവരിച്ച നേട്ടങ്ങളാണ്‌.


ഇതിൽനിന്ന്‌ ഭിന്നനിലപാടാണ്‌ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. ഹിന്ദുത്വവൽക്കരണമാണ്‌ സംഘപരിവാർ അജൻഡ. വിദ്യാഭ്യാസമേഖലയെ പ്രാചീനയുഗത്തിലേക്ക്‌ കൊണ്ടുപോകാനായി മതചിന്തകളും അന്ധവിശ്വാസങ്ങളും പൗരോഹിത്യകൽപ്പനകളും അവർ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളാക്കുന്നു. ഇ‍ൗ ഹിന്ദുത്വവിദ്യാഭ്യാസ അജൻഡയ്‌ക്ക്‌ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾപോലും പരവതാനി വിരിച്ചപ്പോൾ പ്രവൃത്തിയിലൂടെ പ്രതിരോധം തീർത്തത്‌ കേരളമാണ്‌. അതുകൊണ്ടുതന്നെയാണ്‌ കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കുന്നത്‌. എസ്‌എസ്‌കെക്കുള്ള ഫണ്ട്‌ അടക്കം നൽകാതെ വിദ്യാഭ്യാസമേഖലയിലെ ഗുണപരമായ വളർച്ച സ്‌തംഭിപ്പിക്കുവാനാണ് ശ്രമം. പിഎം ശ്രീ വിഷയത്തിന്റെ മറവിൽ തെറ്റായ പ്രചാരണങ്ങളാണ്‌ ചിലർ നടത്തുന്നത്‌. എന്നാൽ, സംഘപരിവാറിനെ എക്കാലവും ചെറുത്ത സംസ്ഥാനമാണ്‌ കേരളമെന്നതും ഇടതുപക്ഷ സർക്കാരുകളാണ്‌ അക്കാര്യത്തിൽ ഉറച്ച നിലപാട്‌ സ്വീകരിച്ചതെന്നതും ഇവർ മറച്ചുവയ്‌ക്കുന്നു.


rss sanghaparivar agenda


​1999ൽ എ ബി വാജ്‌പേയ്‌ പ്രധാനമന്ത്രിയായിരിക്കെ വിദ്യാഭ്യാസമേഖല കാവിവൽക്കരിക്കാൻ ആർഎസ്‌എസ്‌ ദേശീയ കാഴ്‌ചപ്പാടുതന്നെ രൂപപ്പെടുത്തി. മാനവവിഭവശേഷിമന്ത്രി മുരളി മനോഹർ ജോഷിയായിരുന്നു ചുക്കാൻ പിടിച്ചത്‌. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ അവ കൂടുതൽ തീവ്രമായി നടപ്പാക്കാൻ തുടങ്ങി. ‘ദേശീയ വിദ്യാഭ്യാസനയം–2020’ ഇതിന്‌ തെളിവാണ്‌. ഇതിന്റെയെല്ലാം തുടർച്ചയാണ്‌ 2023 മുതൽ എൻസിഇആർടിയെ ഉപയോഗിച്ച്‌ പാഠ്യപദ്ധതിയിലും പാഠപുസ്‌തകത്തിലും സംഘപരിവാറിന്റെ ഇടപെടൽ. എന്നാൽ, കേന്ദ്രം വെട്ടിമാറ്റിയത്‌ കേരളത്തിൽ പഠിപ്പിക്കാനുള്ള ഇച്ഛാശക്തിയാണ്‌ നമ്മൾ കാണിച്ചത്‌.


പന്ത്രണ്ടാംക്ലാസ്‌ പൊളിറ്റിക്കൽ സയൻസിന്റെ ‘സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യൻ രാഷ്‌ട്രീയം ’ (Politics in India Since Independence) എന്ന പാഠപുസ്‌തകത്തിൽനിന്ന്‌ ബാബ്‌റി മസ്‌ജിദിനെ വെട്ടിമാറ്റിയത്‌. Recent Developments in Indian Politics എന്ന എട്ടാം അധ്യായത്തിൽ Communalism, Secularism, Democracy എന്ന ഭാഗത്ത്‌ ‘ Ayodhya Issue’ വിവരിക്കുന്നുണ്ട്‌. ഇതിൽ എവിടെയും ബാബ്‌റി മസ്‌ജിദ്‌ എന്നു പറയുന്നില്ല. മൂന്നു താഴികക്കുടമുള്ള കെട്ടിടം ( A three -domestructure was built at the site of Shri Ram’s birth place in 1528) എന്നാണ്‌ ബാബ്‌റി മസ്‌ജിദിനെ വിശേഷിപ്പിക്കുന്നത്‌. എന്നാൽ, രാമജന്മഭൂമി എന്ന്‌ ഒന്നിലേറെ തവണ പറയുന്നു. ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധി പ്രത്യേകം നൽകിയിട്ടുമുണ്ട്‌. എൽ കെ അദ്വാനി നടത്തിയ രഥയാത്രയും അതിന്റെ ഭാഗമായ വർഗീയകലാപവും പറയുന്ന ഭാഗവും ഒഴിവാക്കി. ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചു എന്നതും ഒഴിവാക്കി.


സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ പ്ലസ്‌ടുവരെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ പഠിപ്പിക്കേണ്ടെന്നും ‘ഭാരതം’ എന്നു മതിയെന്നും തീരുമാനിച്ചു. പുരാതനചരിത്രം എന്നതിനു പകരം ക്ലാസിക്കൽ ചരിത്രവും മുഗളൻമാരുടെ ചരിത്രത്തിനു പകരം ഹിന്ദുരാജാക്കന്മാരുടെ ചരിത്രവും ഉപയോഗിക്കാനും തീരുമാനിച്ചു


ഇതാദ്യമല്ല എൻസിഇആർടി പാഠപുസ്‌തകത്തിൽനിന്ന്‌ ചരിത്രവസ്തുതകൾ വെട്ടിമാറ്റിയത്‌. കോവിഡ്‌ മറവിലാണ്‌ എൻസിഇആർടി ആദ്യം സിലബസ്‌ അട്ടിമറിച്ചത്‌. അടച്ചിടൽ കാരണമുണ്ടായ കുറവ്‌ പരിഹരിക്കാനായി സിലബസ് വെട്ടിച്ചുരുക്കുകയായിരുന്നു. എൻസിഇആർടി സിലബസിൽനിന്ന്‌ 30 ശതമാനംവരെ ഒഴിവാക്കി. ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത എന്നിവ പ്ലസ് വൺ പൊളിറ്റിക്കൽ സയൻസിലെ പാഠപുസ്തകങ്ങളിൽനിന്ന് നീക്കി. പ്ലസ്‌ടുവിൽനിന്ന്‌ ആസൂത്രണ കമീഷൻ, പഞ്ചവത്സരപദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവയും നീക്കി. നോട്ട് നിരോധനത്തെ സംബന്ധിച്ച പാഠഭാഗം പ്ലസ്‌ടു ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽനിന്ന് നീക്കി. ബയോളജിയിൽനിന്ന് പരിണാമസിദ്ധാന്തവും സാമ്പത്തികശാസ്ത്രത്തിൽനിന്ന് വിദ്യാഭ്യാസമേഖലയുടെ വളർച്ചയും നീക്കി. ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം തുടങ്ങിയ ഭാഗങ്ങൾ പത്തിലെ സോഷ്യൽ സയൻസിൽനിന്നും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങൾ ഒമ്പതിൽനിന്നും ഒഴിവാക്കി. ഇതിനുപിന്നാലെയാണ്‌ യുക്തീകരണപ്രക്രിയ എന്ന ഓമനപ്പേരിൽ പരിണാമസിദ്ധാന്തം, ആവർത്തന പട്ടിക, ഗാന്ധിവധം, മുഗൾഭരണം, ദേശീയ സ്വാതന്ത്ര്യസമരത്തിലെ നായകൻമാരിൽ മുസ്ലിങ്ങൾ, അടിയന്തരാവസ്ഥ, വ്യവസായവിപ്ലവം തുടങ്ങിയ അതിപ്രധാനമായ ഭാഗങ്ങൾ നീക്കിയത്‌. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ പ്ലസ്‌ടുവരെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ പഠിപ്പിക്കേണ്ടെന്നും ‘ഭാരതം’ എന്നു മതിയെന്നും തീരുമാനിച്ചു. പുരാതനചരിത്രം എന്നതിനു പകരം ക്ലാസിക്കൽ ചരിത്രവും മുഗളൻമാരുടെ ചരിത്രത്തിനു പകരം ഹിന്ദുരാജാക്കന്മാരുടെ ചരിത്രവും ഉപയോഗിക്കാനും തീരുമാനിച്ചു. ഗുജറാത്ത്‌ മുസ്ലിം വംശഹത്യ, മണിപ്പുർ, ജമ്മു കശ്‌മീർ വിഷയങ്ങൾ, ദാരിദ്ര്യം എന്നിവയും ഒഴിവാക്കി. എന്നാൽ, അതെല്ലാം കേരളത്തിൽ പഠിപ്പിക്കുന്നു. ഇതല്ലേ യഥാർഥ പ്രതിരോധം?


രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരി അക്ബറെ ആക്രമണകാരിയായി ചിത്രീകരിച്ചു. ഹിന്ദു രാജാക്കന്മാരായ മഹാറാണാ പ്രതാപ്‌ അടക്കമുള്ളവരെ വാഴ്‌ത്തുന്ന പാഠഭാഗങ്ങളും ഉൾപ്പെടുത്തി. എന്നാൽ, ഇ‍ൗ സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, മധ്യപ്രദേശ്‌) പിന്നീട്‌ കോൺഗ്രസ്‌ സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും ഹിന്ദുത്വ പാഠ്യപദ്ധതി പിൻവലിച്ചില്ല


വിദ്യാഭ്യാസമേഖലയിൽ ആർഎസ്‌എസ്‌ ഇടപെടലിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു ആദ്യപരീക്ഷണം. സിലബസ്‌ ഹിന്ദുത്വവൽക്കരിച്ചു. ആർഎസ്‌എസ് നേതൃത്വത്തിൽ സമാന്തരവിദ്യാലയങ്ങൾ തുടങ്ങി. ഒട്ടേറെ ഫണ്ടുകൾ നൽകി. മുഗളൻമാരെ ചതിയന്മാരും കൊള്ളക്കാരുമായി ചിത്രീകരിച്ചു. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ബഹുസ്വരതയും ബഹുഭാഷയും സമത്വവും സിലബസിൽനിന്ന്‌ പുറത്തായി. ഗുജറാത്തിലെ പാഠപുസ്തകത്തിൽ ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കാൻ ശ്രമിക്കുന്ന ‘വിദേശീയരാ’യി ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും അവതരിപ്പിച്ചു. മധ്യപ്രദേശ്‌ സർക്കാർ സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് ഉത്തരവിറക്കി. ആർഎസ്എസിന്റെ പ്രസിദ്ധീകരണമായ ‘ദേവപുത്തർ’ സ്‌കൂളുകളിൽ നിർബന്ധമാക്കി. രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരി അക്ബറെ ആക്രമണകാരിയായി ചിത്രീകരിച്ചു. ഹിന്ദു രാജാക്കന്മാരായ മഹാറാണാ പ്രതാപ്‌ അടക്കമുള്ളവരെ വാഴ്‌ത്തുന്ന പാഠഭാഗങ്ങളും ഉൾപ്പെടുത്തി. എന്നാൽ, ഇ‍ൗ സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, മധ്യപ്രദേശ്‌) പിന്നീട്‌ കോൺഗ്രസ്‌ സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും ഹിന്ദുത്വ പാഠ്യപദ്ധതി പിൻവലിച്ചില്ല.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ഗവർണർമാരെ ഉപയോഗിച്ച്‌ കാവിവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ അത്യുജ്വല ചെറുത്തുനിൽപ്പ്‌ നടത്തുന്നതും എൽഡിഎഫും വിദ്യാർഥിസംഘടനയായ എസ്‌എഫ്‌ഐയുമാണ്‌. ഗവർണർക്കും കേരള വിസിക്കുമെതിരെ സമരം നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ ഗുണ്ടകളെന്നാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ വിശേഷിപ്പിച്ചത്‌. ഗവർണർക്ക്‌ പാദസേവ നടത്തിയ കോൺഗ്രസ്‌ നേതാവ്‌ ഡോ. പി രവീന്ദ്രനെ കലിക്കറ്റിൽ വിസിയായി വാഴിച്ച നേതാവാണ്‌ സതീശൻ. ആ വിസിക്കൊപ്പം നിൽക്കാൻ പി കെ കുഞ്ഞാലിക്കുട്ടിക്കും ലജ്ജയില്ല. ആർഎസ്‌എസ്‌ സംഘടനകളുടെ വേദികളിൽ മുഖ്യാതിഥിയായ ഡോ. പി രവീന്ദ്രനെതിരെ ഒരക്ഷരം ഉരിയാടാൻ വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കും കെൽപ്പില്ലാത്തതും ഇ‍ൗ ഭായ്‌ ഭായ്‌ ബന്ധമാണ്‌. ഇവരാണ്‌ ഇപ്പോൾ സംഘപരിവാറിനെ പ്രതിരോധിക്കുന്ന വിദ്യാഭ്യാസവകുപ്പിനെതിരെ രംഗത്തുവരുന്നത്‌.



deshabhimani section

Dont Miss it

Recommended for you

Home