പെണ്‍വ്യഥകളുമായി 'സാവിത്രി' അരങ്ങില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2016, 09:17 PM | 0 min read

കൊച്ചി > വര്‍ത്തമാന നെറികേടുകള്‍ക്കുമുമ്പില്‍ സമരസപ്പെടുന്ന പെണ്‍വ്യഥകള്‍ പുത്തന്‍ ഭാവതലങ്ങളിലേക്കെത്തണമെന്ന ആഹ്വാനവുമായി 'സാവിത്രി' അരങ്ങേറി. കേരള സംഗീത നാടക അക്കാദമിയുടെ ഏകാംഗ പെണ്‍നാടകമേളയിലാണ് തൃശൂര്‍ അഭിനയ നാടകസമിതിയുടെ 'സാവിത്രി' ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വ്യാഴാഴ്ച അരങ്ങേറിയത്.

അരികുചേര്‍ക്കപ്പെട്ട ദളിത് ജീവിതത്തിന്റെ നിഴലനക്കങ്ങള്‍ നാടകം വെളിപ്പെടുത്തുന്നു. ദേശാഭിമാനി തൃശൂര്‍ എഡിഷന്‍ സബ് എഡിറ്റര്‍ ജിഷ അഭിനയയാണ് രചനയും സംവിധാനവും അവതരണവും. മെല്‍വിന്‍ ജോര്‍ജ് സംഗീതം നല്‍കിയ നാടകത്തിന്റെ രംഗവിതാനം ജയന്‍ ചെത്തല്ലൂര്‍, അനില്‍ സിന്‍സിയര്‍ എന്നിവരാണ്. വെളിച്ചം: ഷിബു മണിത്തറ, കവിത: ശ്രീശോഭ് എരവിമംഗലം, വി പി ഷാജി.തൃശൂര്‍ റീജണല്‍ തിയേറ്ററില്‍ ഡിസംബര്‍ 2നു സാവിത്രിയുടെ അവതരണമുണ്ട്

 



deshabhimani section

Related News

View More
0 comments
Sort by

Home