വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാടകോത്സവം "യവനിക 22' ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2022, 12:42 PM | 0 min read

തിരുവനന്തപുരം> വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ "യവനിക 22' എന്ന പേരിൽ നാടകോത്സവം  18 മുതൽ 22 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ  ജി എസ് പ്രദീപ് അധ്യക്ഷനാകും.
 
സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്  പ്രിയദർശൻ സ്വാഗതം ആശംസിക്കും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ് , രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിക്കും. തുടർന്ന് 6 ന് ഡ്രമാറ്റിക്  ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം മൃഗം അരങ്ങേറും. 19 ന് വൈകിട്ട് 6ന് തിരുവനന്തപു‌രം എൻ. കൃഷ്ണപിള്ള നാടക വേദിയുട‌െ ചെങ്കോലും മരവുരിയും അരങ്ങേറും. 20 വൈകിട്ട് 6 ന് നാടകം നടചരിതം. 21 ന് വൈകിട്ട് 6 ന് ഭാവന ആർട്സ് ആന്‍റ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം അലസ സുന്ദരി യക്ഷി. 22 ന് സൗപർണിക തിരുവനന്തപുരത്തിന്‍റെ നാടകം ഇതിഹാസവും അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Home