നാറ്റോ അംഗത്വം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാം: സെലൻസ്കി

കീവ് : ഉക്രയ്‌ന് നാറ്റോ അംഗത്വവും ശാശ്വത സമാധാനവും ഉറപ്പാക്കുമെങ്കിൽ പദവി ഒഴിയാൻ സന്നദ്ധനെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുമായുള്ള യുദ്ധം മൂന്നുവർഷം തികയ്ക്കുന്നതിന് മുന്നോടിയായി സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സെലൻസ്കിയുടെ പ്രഖ്യാപനം. പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴും നിലപാട് അദ്ദേഹം ആവർത്തിച്ചു.
ഉക്രയ്‌നിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു.









0 comments