print edition സെലൻസ്‌കി വെറുംകൈയോടെ മടങ്ങി

ഫയൽ ചിത്രം
വാഷിങ്‌ടൺ: റഷ്യക്ക് അതിശക്തമായ തിരിച്ചടി നൽകാൻ ദീർഘദൂര മിസൈൽ നൽകണമെന്ന ആവശ്യവുമായി വൈറ്റ്‌ഹൗസിലെത്തിയ ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി വെറുംകൈയോടെ മടങ്ങി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ ഇൗ ആവശ്യം ഉന്നയിച്ചെങ്കിലും ടോമാഹോക് ക്രൂസ് മിസൈലുകൾ നൽകാൻ ട്രംപ് വിസമ്മതിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ട്രംപ് ഫോണിൽ സംസാരിക്കുകയും ഉടൻ ഹംഗറിയിൽ കാണാൻ തീരുമാനിക്കുകയും ചെയ്‌തതിനു തൊട്ടുപിന്നാലെയാണ് സെലൻസ്‌കി ട്രംപിനെ വാഷിങ്‌ടണിൽ സന്ദർശിച്ചത്.
ഊർജകേന്ദ്രങ്ങളിൽ ദീർഘദൂര മിസൈൽ പ്രയോഗിക്കണമെന്നും ഇത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ദുർബലപ്പെടുത്തുമെന്നുമായിരുന്നു സെലൻസ്‌കിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് ട്രംപ് തള്ളിക്കളഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ടോമാഹോക്ക് ക്രൂസ് മിസൈലുകളെക്കുറിച്ച് ചിന്തിക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാമെന്ന് ട്രംപ് ചർച്ചയിൽ പറഞ്ഞു. അത്തരം മിസൈലുകൾ സ്വയംപ്രതിരോധത്തിന് യുഎസിന് ആവശ്യമാണ്. അത് നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ചർച്ചകൾ തുടരാമെന്നും ട്രംപ് പറഞ്ഞു.









0 comments