ഇസ്രയേലിനായി ആയുധപ്പുര നിർമിക്കാൻ യുഎസ്

ടെൽ അവീവ്
ഗാസയിൽ വെടിനിർത്തൽ ചർച്ചകൾക്ക് മുൻകൈയെടക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും, ഇസ്രയേലി സൈന്യത്തിനായി ആയുധപ്പുരകളും അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കാൻ പദ്ധതിയുമായി അമേരിക്ക. ആദ്യഘട്ടത്തിൽ 25 കോടി ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് പശ്ചിമേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. പടിപടിയായി 100 കോടി ഡോളറിന്റെ പ്രവൃത്തികൾ പൂർത്തിയാക്കും.
വെടിക്കോപ്പ് സംഭരണശാലകൾ, യുദ്ധവിമാനങ്ങൾക്കും കോപ്ടറുകൾക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, സൈനികവാഹനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് കോൺട്രാക്ട് ജീവനക്കാരെ ഉപയോഗിച്ച് യുഎസ് ആർമി കോർ ഓഫ് എൻജിനിയേഴ്‌സ് നിർമിക്കുന്നത്. ജൂണിൽ നിർമാണം ആരംഭിക്കേണ്ടിയിരുന്നെങ്കിലും സംഘർഷസാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. വിദേശ സൈനിക സഹായത്തിലൂടെയാണ് പദ്ധതികകുള്ള തുക കണ്ടെത്തുന്നത്. ഇസ്രയേലിന് സൈനികാവശ്യത്തിനായി വർഷം 380 കോടി ഡോളറിന്റെ വിദേശസഹായമാണ് ലഭിക്കുന്നത്.









0 comments