ഹമാസിനും ഹൂതികളുടെ ഗതിവരുമെന്ന് അമേരിക്ക

വാഷിങ്ടൺ : യെമനിലെ ഹൂതികൾക്കുനേരെ രണ്ടുദിവസമായി വ്യാപക ആക്രമണം നടത്തുന്ന അമേരിക്ക, ഹമാസിനുനേരെയും ഭീഷണി ഉയർത്തി. ഹമാസിനും ഹൂതികളുടെ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്നും അമേരിക്ക ഗാസയെ നേരിട്ട് ആക്രമിക്കാൻ തീരുമാനിച്ചാൽ കളിയുടെ ഗതിതന്നെ മാറുമെന്നും ട്രംപിന്റെ മധ്യപൗരസ്ത്യദേശ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
15–- 16 മാസമായി ഗാസയിൽ അമേരിക്ക ഇടപെട്ടിട്ടില്ല. എന്നാൽ, നിലവിലെ പ്രസിഡന്റ് എല്ലാ ദിവസവും ലോകത്തെ ഞെട്ടിക്കുകയാണ്. അമേരിക്ക നേരിട്ട് ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല–- ഇസ്രയേൽ വിദേശ മന്ത്രാലയത്തിന്റെ മുൻ ഡയറക്ടർ ജനറൽ ആലൺ ലയൽ പറഞ്ഞു. ഇസ്രയേലിന്റെ മിക്ക മന്ത്രിമാരും ആക്രമണം പുനരാരംഭിക്കണമെന്ന അഭിപ്രായക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വെസ്റ്റ് ബാങ്കിൽ ജെനിന് വടക്ക് ജാൽബൻ പട്ടണത്തിൽ 30 ഏക്കർ പിടിച്ചെടുത്തതായി ഇസ്രയേൽ സർക്കാർ പ്രഖ്യാപിച്ചു. 50 വർഷത്തിലേറെയായി പലസ്‌തീൻകാർ ഒലിവ് കൃഷി ചെയ്‌തിരുന്ന പ്രദേശമാണ് പിടിച്ചെടുത്തത്.









0 comments