വിദ്യാർഥി വിസ: അഭിമുഖങ്ങൾ നിർത്തി യുഎസ്‌

us student visa
വെബ് ഡെസ്ക്

Published on May 29, 2025, 05:06 AM | 1 min read


വാഷിങ്‌ടൺ

വിദ്യാർഥി വിസ അനുവദിക്കാനുള്ള നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി വിസയ്ക്കായുള്ള അഭിമുഖങ്ങൾ നിർത്തിവച്ച്‌ അമേരിക്ക. അഭിമുഖങ്ങൾക്ക്‌ തീയതി നിശ്ചയിക്കുന്നത്‌ നിർത്തിവയ്ക്കാൻ സ്‌റ്റേറ്റ്‌ ഡിപാർട്‌മെന്റ്‌ വിവിധ കോൺസുലേറ്റുകൾക്ക്‌ നിർദേശം നൽകി. നിയന്ത്രണം താൽക്കാലികമാണെന്നും, അഭിമുഖത്തിനായി നേരത്തേ തീയതി നിശ്ചയിക്കപ്പെട്ടവരെ ബാധിക്കില്ലെന്നും സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട ഉത്തരവിൽ പറയുന്നു.


അമേരിക്കയിൽ പഠിക്കാൻ അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കാനാണ്‌ നടപടിയെന്നാണ്‌ ഔദ്യോഗിക വിശദീകരണം. വിദേശ വിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ പരിശോധിക്കാനായി മാർഗരേഖ തയ്യാറാക്കാനും സ്‌റ്റേറ്റ്‌ ഡിപാർട്‌മെന്റ്‌ ലക്ഷ്യമിടുന്നു. അന്തിമ മാർഗരേഖ വരുംവരെ എക്സ്‌ചേഞ്ച്‌ പദ്ധതികളിലുൾപ്പെടെ പുതുതായി വിദ്യാർഥികളെ ഉൾപ്പെടുത്തരുതെന്നും കോൺസുലേറ്റുകൾക്ക്‌ നിർദേശം നൽകി.


ഗാസയിലെ ഇസ്രയേൽ അധിനിവേശത്തിനും അതിന്‌ സഹായം നൽകുന്ന അമേരിക്കൻ സർക്കാരിനുമെതിരെ കാമ്പസുകളിൽ പ്രക്ഷോഭം അലയടിച്ചിരുന്നു. ഇതിൽ പങ്കെടുത്ത വിദേശ വിദ്യാർഥികളെ പിടികൂടി നാടുകടത്തുന്ന സമീപനമാണ്‌ ട്രംപ്‌ സർക്കാർ സ്വീകരിച്ചത്‌. സർക്കാർ തീട്ടൂരങ്ങൾക്ക്‌ വഴങ്ങാത്ത ഹാർവഡ്‌ സർവകലാശാലയ്ക്ക്‌ വിദേശ വിദ്യാർഥികളെ എൻറോൾ ചെയ്യിക്കാനുള്ള അനുമതി ട്രംപ്‌ സർക്കാർ നീക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home