സിറിയയ്ക്കെതിരായ കടുത്ത ഉപരോധങ്ങൾ പിൻവലിച്ച് യുഎസ്

trump on us india tariff
വെബ് ഡെസ്ക്

Published on May 25, 2025, 09:26 AM | 1 min read

വാഷിങ്ടൺ : സിറിയയ്ക്കെതിരെയുള്ള കടുത്ത ഉപരോധങ്ങൾക്ക് അമേരിക്ക ഇളവ് നൽകി. 2019 ൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ ആറ് മാസത്തേക്ക് പിൻവലിച്ചു. സിറിയൻ സെൻട്രൽ ബാങ്കിന് ഏർപ്പെടുത്തിയ വിലക്കും വ്യാപാരം നടത്താൻ യുഎസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുണ്ടായിരുന്ന വിലക്കും നീങ്ങി. ഗൾഫ് സന്ദർശനത്തിനിടെ സിറിയൻ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയിൽ ഉപരോധം പിൻവലിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു.


മൂന്നുഘട്ടങ്ങളായാണ് ഉപരോധം നീക്കുക. ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ ഭാ​ഗികമായോ താൽക്കാലീകമായോ ആണ് ഇളവുകൾ നൽകുക. ആദ്യഘട്ടത്തിൽ പലസ്തീൻ, ഇറാൻ അനുകൂല സംഘടനകളുടെ താവളങ്ങൾ ഒഴിവാക്കണമെന്ന് സിറിയയോട് യുഎസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home