യുദ്ധത്തിലെ അമേരിക്കൻ ഇടപെടൽ ലക്ഷ്യം കണ്ടില്ലെന്ന് ഡിഫൻസ് ഇന്റലിജൻസ്

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉന്നയിച്ച കാരണം ലക്ഷ്യം കണ്ടില്ലെന്ന് യു എസ് ഇന്റലിജൻസ് റിപ്പോർട് നൽകി. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ നേരിട്ടുനടത്തിയ ആക്രമണം വിജയമായിരുന്നെന്ന പ്രസഡിന്റ് ട്രംപിന്റെ വാദങ്ങളെ തള്ളിയാണ് ഡിഫൻസ് ഇന്റലിജൻസ് റിപ്പോർട്ട്. ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടാക്കി. ഇനി ആണവായുധം നിർമിക്കാൻ ഇറാന് ശേഷിയില്ല എന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പറഞ്ഞിരുന്നു.
ആക്രമണം പൂർണമായി ലക്ഷ്യം കണ്ടില്ലെന്നും ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ 3 മുതൽ 6 മാസം വരെ വൈകിപ്പിക്കാൻ മാത്രമേ കഴിയൂ എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. ആണവായുധം നിർമ്മിക്കാനല്ല ഊർജ ആവശ്യങ്ങൾക്കാണ് പരീക്ഷണങ്ങൾ തുടരുന്നത് എന്ന് ഇറാൻ വിശദീകരിച്ചിരുന്നു.
റിപ്പോർട്ട് ശരിയല്ലെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണ് വാഷിങ്ടൻ പോസ്റ്റ് പുറത്തെത്തിച്ച വാർത്തയോട് ട്രംപ് ഭരണകൂടം പ്രതികരിച്ചത്.
യുഎസ് വ്യോമാക്രമണങ്ങളില്‍ ഫൊര്‍ദോയിലുള്ള ആണവകേന്ദ്രം പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന മുന്‍ വാദത്തിന് വിപരീതമായി യുഎസിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ 'ദുര്‍ബലപ്പെടുത്തി' എന്നാണ് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിച്ചത്. സിഐഎയോ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഓഫീസോ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചില്ല.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തില്‍ പ്രമുഖമാധ്യമങ്ങള്‍ കൈകോര്‍ത്തിരിക്കുകയാണെന്നും ആ മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം നേരിടുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് പ്രതികരിച്ചു. 'ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു!' എന്നും അദ്ദേഹം കുറിച്ചു.
ട്രംപിന്റെ അവകാശവാദവും റിപ്പോർട് പരാമർശങ്ങളും
പെന്റഗണിന്റെ രഹസ്യാന്വേഷണ വിലയിരുത്തലുകൾ ചോർത്തിയ സ്രോതസ്സുകൾ പറയുന്നത് ഇറാന്റെ സെൻട്രിഫ്യൂജുകൾ വലിയതോതിൽ "കേടുകൂടാതെ" നിലകൊള്ളുന്നുവെന്നും ആഘാതം ഭൂഗർഭ ഘടനകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും" ആണ്.
രണ്ട് ആണവ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചുപൂട്ടി, ചില അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു, എന്നാൽ ആഴത്തിലുള്ള ഭൂഗർഭ സൗകര്യങ്ങളിൽ ഭൂരിഭാഗവും സ്ഫോടനങ്ങളുടെ ആഘാതത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നും റിപ്പോർടിൽ നിന്നും ഉദ്ധരിക്കുന്നു.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിൽ ചിലത് ആക്രമണത്തിന് മുമ്പ് നീക്കിയതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ടെഹ്‌റാൻ എപ്പോഴും പറഞ്ഞിരുന്നു.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത് - 18 മീറ്റർ (60 അടി) കോൺക്രീറ്റ് അല്ലെങ്കിൽ 61 മീറ്റർ (200 അടി) ഭൂമിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള "ബങ്കർ ബസ്റ്റർ" ബോംബുകൾ ഉപയോഗിച്ച് നാശം വിതച്ചു എന്നായിരുന്നു അവകാശ വാദം.









0 comments