ചൈനയിലെ യുഎസ് ഉദ്യോഗസ്ഥർക്ക് അമേരിക്കയുടെ പ്രണയവിലക്ക്

photo credit: facebook
വാഷിങ്‌ടൺ : ചൈനയിൽ താമസിക്കുന്ന യുഎസ് ഉദ്യോഗസ്ഥർ ചൈനക്കാരുമായി പ്രണയബന്ധത്തിലാകുന്നതിനും ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തുന്നതിനും അമേരിക്ക വിലക്ക് ഏർപ്പെടുത്തി. നയതന്ത്രജ്ഞർ, കുടുംബാംഗങ്ങൾ, സുരക്ഷാ അനുമതികളുള്ള കരാറുകാർ എന്നിവർക്ക് നിർദ്ദേശം ബാധകമാണ്. ചൈനയിലെ കഴിഞ്ഞ യുഎസ് സ്ഥാനപതി നിക്കോളാസ് ബേൺസ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ജനുവരിയിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
ബീജിങ്ങിലെ എംബസി, ഗ്വാങ്‌ഷൂ, ഷാങ്ഹായ്, ഷെൻയാങ്, വുഹാൻ, ഹോങ്കോങ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുൾപ്പെടെ ചൈനയിലെ യുഎസ് ദൗത്യങ്ങളിലാണ് പ്രണയനിരോധനം. അമേരിക്കൻ ഉദ്യോഗസ്ഥരിൽനിന്ന് രഹസ്യങ്ങൾചോരാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.









0 comments