print edition കരീബിയനിലെ യുഎസ് ആക്രമണം മനുഷ്യാവകാശ നിയമലംഘനം : യുഎൻ

ജനീവ
മയക്കുമരുന്നുകടത്ത് ആരോപിച്ച് അമേരിക്കൻ സൈന്യം കരീബിയൻ കടലിലും പസഫിക് മേഖലയിലും നടത്തിയ ആക്രമണങ്ങൾ അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ മേധാവി.
സെപ്‌തംബറിനുശേഷം അറുപതിലേറെപ്പേർ യുഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. മയക്കുമരുന്നു കടത്ത് ആരോപിച്ച് ബോട്ടുകൾക്കുനേരൈ നടത്തുന്ന ആക്രമണങ്ങൾ യുഎസ് അടിയന്തരമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മയക്കുമരുന്നിന്റെ പേരിൽ വെനസ്വേലയെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പടയെ കരീബിയൻ കടലിൽ വിന്യസിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലക്കെതിരെ വേണ്ടിവന്നാൽ കരയാക്രമണവും നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിന് പിന്നാലെ മത്സ്യബന്ധനബോട്ടുകൾക്കുനേരെയുൾപ്പെടെ യുഎസ് സൈന്യം വെടിയുതിർത്തു. ഇതിൽ പ്രതിഷേധിച്ച് വെനസ്വേല യുഎൻ രക്ഷാ കൗൺസിലിന് കത്ത് നൽകിയിരുന്നു.









0 comments