print edition ഗാസ സഹായങ്ങൾ തടസ്സപ്പെടുത്തരുത് : യുഎൻ

ഗാസ സിറ്റി
ഗാസയിലേക്ക് കൂടുതൽ സഹായ ട്രക്കുകളെ കടത്തിവിടണമെന്ന് ഐക്യരാഷ്‌ട്രസംഘടന. അതിർത്തികളിൽ അവശ്യസാധനങ്ങളുമായി ട്രക്കുകൾ കാത്തുകിടക്കുകയാണെങ്കിലും ഇസ്രയേൽ നിയന്ത്രണമുള്ളതിനാൽ ട്രക്കുകളെ കടത്തിവിടുന്നില്ല.
വെടിനിർത്തലിനെത്തുടർന്ന് വടക്കൻ ഗാസയിലേക്ക് ജനങ്ങൾ മടങ്ങിയെത്തുന്നുണ്ടെങ്കിലും താമസിക്കാൻ വീടോ, വിശപ്പകറ്റാൻ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ് ഗാസയിലെ മനുഷ്യർ. അതിർത്തികൾ അടിയന്തരമായി തുറക്കണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു.









0 comments