പലസ്‌തീനിന്റെ സ്വയം നിർണയാവകാശം അംഗീകരിക്കണം : യുഎൻ

ഗാസ സിറ്റി
ഗാസയിൽ ശാശ്വത വെടിനിർത്തൽ ഉറപ്പാക്കി രക്തച്ചൊരിച്ചിൽ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്.
സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവരുടെ നയതന്ത്ര ശ്രമങ്ങളെ അഭിനന്ദിക്കുന്നു. കരാറിലെ നിബന്ധനകൾ പൂർണമായും പാലിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് അഭ്യർഥിക്കുന്നു. എല്ലാ ബന്ദികളെയും മാന്യമായ രീതിയിൽ മോചിപ്പിക്കണം. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണം. മനുഷ്യരെ കൊന്നൊടുക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കണം.
വെടിനിർത്തൽ നിലവിൽ വന്നൽ മേഖലയിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാനാകും. കൂടുതൽ ഭക്ഷ്യവസ്‌തുക്കളും വെള്ളവും മരുന്നും അവിടെ എത്തിക്കേണ്ടതുണ്ട്.
യുദ്ധത്തിൽ തകർന്ന ഗാസയിൽ പുനർനിർമാണ പ്രവർത്തനങ്ങളും തുടങ്ങേണ്ടതുണ്ട്. അധിനിവേശം അവസാനിപ്പിക്കണം. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം അംഗീകരിക്കണം. ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണം. സംഘർഷങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽനിന്ന് ലഭിക്കില്ലെന്ന പാഠം നാം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പലസ്‌തീൻ ഭരിക്കേണ്ടത് പലസതീൻകാർ: ചൈന
പലസ്‌തീൻ ഭരിക്കേണ്ടത് പലസ്‌തീനിൽെ മനുഷ്യരാണെന്നതാണ് ചൈനയുടെ എക്കാലത്തെയും പ്രഖ്യാപിത നിലപാടെന്ന് ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. മേഖലയിൽ സമാധാനത്തിനായുള്ള ഏത് ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.









0 comments