ഗാസയിൽ മരണത്തെ മുന്നിൽക്കണ്ട് 2,500 കുട്ടികൾ; ചികിത്സയ്ക്കായി മാറ്റിപാർപ്പിക്കണമെന്ന് യുഎൻ

photo credit: X
ഐക്യരാഷ്‌ട്ര കേന്ദ്രം: 2,500 കുട്ടികളെ വൈദ്യചികിത്സയ്ക്കായി ഗാസയിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വരും ആഴ്ചകളിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തിരമായി ചികിത്സ ആവശ്യമുള്ള രോഗികളിൽ 2,500 കുട്ടികളും ഉൾപ്പെടുന്നുവെന്ന് കാലിഫോർണിയ ട്രോമ സർജൻ ഫിറോസ് സിദ്ധ്വ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ ഗാസയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഫിറോസ് സിദ്ധ്വ. "അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 2,500 ഓളം കുട്ടികൾ മരണത്തിന് കീഴടങ്ങാൻ സാധ്യതയുണ്ട്. ചിലർ ഇപ്പോൾ മരിക്കുന്നു. ചിലർ നാളെ മരിക്കും. ചിലർ അടുത്ത ദിവസം മരിക്കും," ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിധ്വ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇസ്രയേൽ–ഗാസ വെടിനിർത്തൽ കരാർ പ്രകാരം, രോഗബാധിതരായവരെ സുരക്ഷിതമാക്കുന്നതിന് ഒരു സംവിധാനം ഉണ്ടായിരിക്കണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. പക്ഷേ അത്തരമൊരു നീക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടികളെ പുറത്തെത്തിക്കാനുള്ള നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം 5,383 രോഗികളെയാണ് ലോകാരോഗ്യ സംഘടന പിന്തുണയോടെ ഒഴിപ്പിച്ചിട്ടുള്ളത്.









0 comments