പലസ്‌തീനിലെ മനുഷ്യാവകാശലംഘനത്തിന്‌ ഒത്താശ ; 68 കമ്പനികളെ
കരിമ്പട്ടികയിലാക്കി യുഎൻ

un black list
വെബ് ഡെസ്ക്

Published on Sep 27, 2025, 04:58 AM | 1 min read


ഐക്യരാഷ്‌ട്രകേന്ദ്രം

ഇസ്രയേൽ അധിനിവേശ വെസ്റ്റ്‌ബാങ്കിലെ പലസ്‌തീൻ സെറ്റിൽമെന്റുകളിൽ മനുഷ്യാവകാശലംഘനങ്ങൾക്ക്‌ കൂട്ടുനിന്ന 68 ബഹുരാഷ്‌ട്ര കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഐക്യരാഷ്‌ട്ര സംഘടന. നിർമാണ, ഗതാഗത, സാമ്പത്തിക മേഖലകളിലെ ഇസ്രയേൽ, യുഎസ്‌, ജർമൻ, ബ്രിട്ടൻ കമ്പനികളെയാണ്‌ കരിമ്പട്ടികയിൽപ്പെടുത്തിയത്‌. 158 കമ്പനികളാണ്‌ നിലവിൽ പട്ടികയിലുള്ളത്‌. ബഹുഭ‍ൂരിപക്ഷവും ഇസ്രയേലി കമ്പനികളാണ്‌.


അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ച്‌ മനുഷ്യക്കുരുതിക്കും പീഡനങ്ങൾക്കും സഹായിച്ചതിനാണ്‌ നടപടി. യുഎസ്‌ ട്രാവൽ കമ്പനികളായ എക്‌സ്‌പീഡിയ, ബുക്കിങ്‌ ഹോൾഡിങ്‌ ഇൻകോർപ്പറേറ്റ്‌സ്‌, എയർ ബിഎൻബി, ജർമൻ നിർമാണ കമ്പനി ഹെയ്‌ഡൽബർഗ്‌ മെറ്റീരിയൽസ്‌, സ്‌പാനിഷ്‌ എൻജിനീയറിങ്‌ കമ്പനി ഇനേക്കോ തുടങ്ങിയവ പട്ടികയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home