റഷ്യയെ നേരിടാൻ കൂടുതൽ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ കിട്ടി; വെളിപ്പെടുത്തതി ഉക്രയ്‌ൻ പ്രസിഡന്റ്

കീവ്: റഷ്യയുമായുള്ള യുദ്ധത്തിനായി കൂടുതൽ യുഎസ് നിർമിത പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ ലഭിച്ചതായി ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ പാട്രിയറ്റുകൾ കൂടുതലായി ലഭ്യമാക്കാൻ സെലൻസ്കി അമേരിക്കയോടും പാശ്ചാത്യരാഷ്ട്രങ്ങളോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജർമനിയാണ് നിലവിൽ ഇവ നൽകിയത്.
ജർമനിയിലേക്ക് രണ്ട് പാട്രിയറ്റ് യൂണിറ്റുകൾ ഉടൻ എത്തിക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. അമേരിക്കയും മറ്റ് നാറ്റോ രാജ്യങ്ങളും ഉക്രയ്‌ന് നേരിട്ടോ അല്ലാതെയോ നിരന്തരം വെടിക്കോപ്പുകൾ എത്തിച്ചുനൽകുന്നുണ്ട്.









0 comments