കോംഗോയിലേക്ക് ആയിരത്തിലധികം സൈനികരെ അധികമായി വിന്യസിച്ച് യുഎൻ

പ്രതീകാത്മക ചിത്രം photo credit: X
കിൻഷാസ: അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്‌ചയായ് തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലേക്ക് 1,000-ത്തിലധികം സൈനികരെ അധികമായി വിന്യസിച്ചതായി യുഎൻ. അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്‌ചയായ് തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടിരുന്നു.
ഉയർന്ന ധാതുനിക്ഷേപമുള്ള പ്രദേശം പിടിച്ചടക്കാനായി അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ പത്തുവർഷത്തോളമായി കോംഗോയുമായി യുദ്ധത്തിലാണ്. 2012ൽ ഇവർ ഗോമ അധീനപ്പെടുത്തിയിരുന്നു. യുദ്ധത്തെത്തുടർന്ന് 60 ലക്ഷംപേർ കുടിയൊഴിക്കപ്പെട്ട പ്രദേശത്തുനിന്ന് വിമതർ എത്രയുംപെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ രക്ഷാകൗൺസിൽ അറിയിച്ചു. വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയുംവേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









0 comments