ഇന്ത്യയെ അവഗണിച്ചത് ട്രംപിന്റെ പാക് ബിസിനസ് താൽപര്യങ്ങൾക്ക്: ജെയ്ക് സള്ളിവന്‍

ന്യൂയോർക്ക്: പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം അവഗണിച്ചതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. ട്രംപിന്റെ കുടുംബവുമായി ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് ട്രംപ് പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ അവഗണിച്ചതിനുള്ള പ്രധാന കാരണവും ഇതാണ്. നയതന്ത്രപരമായി ഇത് വലിയ തിരിച്ചടിയാണ്. അമേരിക്കയുടെ സുപ്രധാനമായ പല താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ ഇന്ത്യ-യുഎസ് പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.








0 comments