വത്തിക്കാനിൽ ട്രംപ്– സെലെൻസ്‌കി കൂടിക്കാഴ്‌ച

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കെത്തിയഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉക്രയ്‌ൻ പ്രസിഡന്റ് വ്ലോദിമർ സെലെൻസ്‌കിയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കൂടിക്കാഴ്‌ച നടത്തി. 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ച "വളരെ ഫലപ്രദം’ എന്ന് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചു. "ചരിത്രമാകാൻ സാധ്യതയുള്ള പ്രതീകാത്മക കൂടിക്കാഴ്‌ച’ എന്ന് സെലെൻസ്‌കി അഭിപ്രായപ്പെട്ടു.
മാർപ്പാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ട്രംപ്–- സെലെൻസ്‌കി ചർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരും ഇടയ്‌ക്ക് ചർച്ചയിൽ പങ്കുചേർന്നു. വെള്ളിയാഴ്‌ച മോസ്‌കോയിൽ അമേരിക്കൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും നടത്തിയ ചർച്ചകൾക്ക് ശേഷം, റഷ്യയും ഉക്രയ്‌നും സമാധാന കരാറിന് വളരെ അടുത്താണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. തന്റെ നിർദേശത്തിന് വഴങ്ങാത്ത സെലൻസ്‌കിയുടെ നിലപാടിൽ അരിശം പ്രകടിപ്പിച്ച ട്രംപ് ഉക്രയ്‌ന് വേറെ വഴിയില്ലെന്നും വ്യക്തമാക്കിയി രുന്നു.









0 comments