print edition നൈജീരിയയിൽ സൈനിക നടപടിക്ക് ട്രംപ് ; ആരോപണങ്ങൾ തള്ളി നൈജീരിയൻ പ്രസിഡന്റ്

വാഷിങ്‌ടൺ
നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങൾ ഇനിയും തുടര്‍ന്നാല്‍ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികള്‍ തീരുമാനിക്കാന്‍ യുദ്ധവകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ചുമതലപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ സംരക്ഷിച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാവുമെന്ന് പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു.
എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ നടപടിയെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പറഞ്ഞു. മതപതമായ പീഡനത്തെക്കുറിച്ചുള്ള ട്രംപിന്റെ നിരീക്ഷണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ വലിയ അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നടപടികള്‍ക്ക് പെന്റഗണിന് നിര്‍ദേശം നല്‍കിയത്.









0 comments