ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്റെ ഭീഷണി

വാഷിങ്‌ടൺ : ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണി ആവർത്തിച്ച് അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ചാൽ അമേരിക്കൻ വിപണിയോട് വിടപറഞ്ഞ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഡിസംബറിലും ട്രംപ് ഇതേ ഭീഷണി മുഴക്കിയിരുന്നു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ഇത്യോപ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇൻഡോനേഷ്യ, ഇറാൻ, യുഎഇ എന്നിവയാണ് ബ്രിക്സ് രാഷ്ട്രങ്ങൾ. കഴിഞ്ഞ വർഷം നടന്ന ഉച്ചകോടിയിൽ സ്വന്തം കറൻസികൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ തീരുമാനിച്ചിരുന്നു.
ഉഭയകക്ഷി വ്യാപാരത്തിന് യു എസ് ഡോളറിന് പകരം സ്വന്തം കറൻസികൾ ഉപയോഗിക്കുന്നതും, ബ്രിക്സിന് പൊതു കറൻസി രൂപീകരിക്കുന്നതും ചർച്ചയായി.









0 comments