ഐക്യരാഷ്ട്രസംഘടനയുടെ സമാധാന ദൗത്യത്തിനും പണം നൽകില്ല; ധനസഹായം നിർത്തലാക്കി ട്രംപ്

photo credit: X
വാഷിങ്ടൺ: ഐക്യരാഷ്ട്രസംഘടനയുടെ സമാധാന പരിപാലന ദൗത്യത്തിനുള്ള ധനസഹായം നിർത്തലാക്കാൻ ഒരുങ്ങി അമേരിക്ക. മാലി, ലെബനൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിലെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനസഹായം നിർത്തലാക്കാൻ ധനസഹായം നിർത്തലാക്കാൻ ഡൊണാൾ ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിയ്യ്കകുന്നത്.
സമാധാന പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസംഘടനയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യം അമേരിക്കയാണ്. -രണ്ടാമത്തേത് ചൈനയും. ഒക്ടോബർ 1 ന് ആരംഭിക്കുന്ന വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് ഇക്കാര്യം വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. "പാസ്‌ബാക്ക്" എന്നറിയപ്പെടുന്ന പദ്ധതിയിലാണ് ധനസഹായം വെട്ടിക്കുറയ്ക്കുന്നത് സൂചിപ്പിച്ചിട്ടുള്ളത്. ഡോണാൾഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര, സഹായ ബജറ്റുകളുടെ മൂന്നിലൊന്ന് കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ട്രംപിന്റെ നിർദ്ദേശത്തെ തള്ളിക്കളയുകയായിരുന്നു.
മാലി, ലെബനൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ, പടിഞ്ഞാറൻ സഹാറ, സൈപ്രസ്, കൊസോവോ, സിറിയ ഇസ്രയേൽ അധിനിവേശ ഗോലാൻ പ്രദേശങ്ങൾ, ദക്ഷിണ സുഡാനും സുഡാനും സംയുക്തമായി നടത്തുന്ന ഭരണ മേഖലയായ അബ്യേയ് എന്നിവിടങ്ങളിലെ സമാധാന ദൗത്യങ്ങൾക്ക് ഐക്യരാഷ്ട്രസഭ ധനസഹായം നൽകി വരുന്നുണ്ട്. അമേരിക്കയുടെ ഈ വെട്ടിക്കുറയ്ക്കലുകൾ ഈ രാജ്യങ്ങളിലെ സമാധാന ദൗത്യങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള സാധ്യത കൂടുതലാണ്.








0 comments