ജീലി വാഹനങ്ങൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം

റിയാദ് : ഇന്ധന ടാങ്കിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ജീലി (Geely) വാഹനങ്ങൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. ഇന്ധന ടാങ്ക് വെന്റിലേഷൻ പൈപ്പിലെ തകരാറുമൂലം വാഹനത്തിനടിയിൽ നിന്ന് ഇന്ധനം ചോരുകയും തീപിടിത്ത സാധ്യത വർധിക്കുകയും ചെയ്തതാണ് കാരണം.18,000ത്തിലേറെ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.
വാഹനങ്ങളുടെ ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിന് ഉപയോക്താക്കളോട് ടോൾ ഫ്രീ നമ്പറിൽ (8001220033) പ്രാദേശിക ഏജന്റായ അൽ വാബൽ ട്രേഡിങ് കമ്പനിയുമായി ബന്ധപ്പെടാൻ മന്ത്രാലയം നിർദേശിച്ചു.









0 comments