തായ്‌ലൻഡിൽ സ്വവർഗ വിവാഹബിൽ പ്രാബല്യത്തിൽ: നിരവധി ദമ്പതികൾ വിവാഹിതരായി

തായ് അഭിനേതാക്കളായ അപിവാത് സയ്റീയും സപ്പാന്യോ പനാത്കൂലും. Apiwat Porsch Apiwatsayree facbook
ബാങ്കോക്ക് : തായ്‌ലൻഡിൽ സ്വവർഗ വിവാഹം നിയമപരമാക്കുന്ന ബിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ നിരവധി ദമ്പതികൾ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. തായ്വാനും നേപ്പാളിനും ശേഷം സ്വവർഗവിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്.
നിയമം പ്രാബല്യത്തിൽ വന്നതോടെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ എൽജിബിടിക്യൂ ദമ്പതികൾക്കും വിവാഹം രജിസ്റ്റർ ചെയ്യാം. നിയമം നിലവിൽ വന്നതോടെ വ്യാഴാഴ്ച ദമ്പതികൾക്കായി ഷോപ്പിങ് മാളുകളിൽ പ്രൈഡ് ഇവന്റുകൾ ഒരുക്കിയിരുന്നു. ബാങ്കോക്കിലെ ആഡംബര മാളിൽ നടന്ന പരിപാടിയിൽ 200ഓളം പേർ വിവാഹിതരായി.









0 comments