ആറുമാസത്തിലധികം തുടരില്ലെന്ന് സുശീല കര്‍ക്കി

കാഠ്മണ്ഡു
ആറുമാസത്തിൽ കൂടുതൽ അധികാരത്തിൽ തുടരില്ലെന്ന് നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കര്‍ക്കി. അധികാരത്തിന്റെ സ്വാദ് ആസ്വദിക്കാനല്ല എത്തിയത്. സ്ഥിരതയും നീതിയും ഉറപ്പാക്കും. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി ഉത്തരവാദിത്വം പുതിയ പാര്‍ലമെന്റിന് കൈമാറും. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റശേഷം കര്‍ക്കി പ്രതികരിച്ചു.
ജെൻ സി പ്രക്ഷോഭത്തിനിടെ പൊലീസ് നടപടികളിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കും. കുടുംബത്തിന് സഹായധനം നൽകും. അക്രമം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. അക്രമത്തിന് പിന്നിൽ ജെൻ സി പ്രക്ഷോഭകരല്ല. അക്രമവും തീവയ്പും ആസൂത്രിതമാണെന്നും കര്‍ക്കി പറഞ്ഞു.
പ്രതിഷേധത്തിനിടെ സെക്രട്ടറിയേറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കത്തിച്ചിരുന്നു. അതിനാൽ സെക്രട്ടറിയേറ്റില്‍ പുതുതായി നിര്‍മിച്ച ആഭ്യന്തരമന്ത്രാലയ കെട്ടിടത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ശുപാര്‍ശയില്‍ സീനിയർ അഡ്വക്കറ്റ് സബിത ഭണ്ഡാരിയെ അറ്റോർണി ജനറലായി നിയമിച്ചു. നേപ്പാളിലെ ആദ്യ വനിതാ അറ്റോർണി ജനറലാണ് ഇവർ.
2500 കോടിയുടെ നഷ്ടമുണ്ടായ ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ നികുതി ഇളവ് അടക്കമുള്ള സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹോട്ടൽ അസോസിയേഷൻ ആവശ്യപ്പെട്ടു.









0 comments