തിളച്ച കോഫി വീണ് പൊള്ളലേറ്റു: ഡെലിവറി ജീവനക്കാരന് 50 മില്യൺ ഡോളർ നൽകണമെന്ന് സ്റ്റാർബക്സിനോട് കോടതി

കലിഫോർണിയ : ഡെലിവറി ചെയ്യുന്നതിനിടെ തിളച്ച കോഫി ശരീരത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ ജീവനക്കാരന് 50 മില്യൺ ഡോളർ (43 ലക്ഷം കോടി) നഷ്ടപരിഹാരം നൽകണമെന്ന് സ്റ്റാർബക്സിനോട് ഉത്തരവിട്ട് കലിഫോർണിയ കോടതി. ഡെലിവറി ജീവനക്കാരനായ മൈക്കിൾ ഗാർസിയയ്ക്കാണ് കോഫി നിർമാണ മേഖലയിലെ ഭീമൻമാരായ സ്റ്റാർബക്സ് ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടത്. 2020ലായിരുന്നു സംഭവം.
മൂന്ന് കോഫി ഡെലിവറി ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ ഒരെണ്ണം ശരീരത്ത് വീഴുകയായിരുന്നു. കൃത്യമായി പാക്ക് ചെയ്യാത്ത കോഫിയാണ് മൈക്കിളിന്റെ ശരീരത്ത് വീണത്. മൈക്കിളിന് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തെത്തുടർന്ന് തന്റെ നാഡിക്ക് ക്ഷതം സംഭവിച്ചുവെന്നും മൈക്കിൾ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു കാണിച്ചാണ് സ്റ്റാർബക്സിനെതിരെ കേസ് നല്‌കിയത്.









0 comments