ശ്രീലങ്കയിൽ തദ്ദേശ കൗൺസിൽ തെരഞ്ഞെടുപ്പ് മെയ് 6 ന്

sri lanka
വെബ് ഡെസ്ക്

Published on Mar 20, 2025, 05:32 PM | 1 min read

കൊളംബോ: ശ്രീലങ്കയിൽ തദ്ദേശ കൗൺസിൽ തെരഞ്ഞെടുപ്പ് മെയ് 6 ന് നടക്കുമെന്ന്‌ തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച അറിയിച്ചു. രാഷ്ട്രീയ പാർടികളിൽ നിന്നും സ്വതന്ത്ര ഗ്രൂപ്പുകളിൽ നിന്നും നാമനിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് കമീഷൻ തീയതി നിശ്ചയിച്ചത്. 340 കൗൺസിലുകളിലേക്കാണ്‌ കൗൺസിലർമാരെ തെരഞ്ഞെടുക്കുക.


2024 ലെ അവസാനത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അനുര കുമാര ദിസനായകേയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ തെരഞ്ഞെടുപ്പാണിത്‌. 4 വർഷമാണ്‌ കൗൺസിലുകളുടെ കാലാവധി. 2018 ലാണ് രാജ്യത്ത് അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം 2022-ലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 2023-ൽ രണ്ടുതവണ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടത്‌ മാറ്റിവെയ്ക്കുകയായിരുന്നു.


തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കാരണം അന്നത്തെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ തെരഞ്ഞെടുപ്പ് കമീഷന് സാമ്പത്തിക സഹായം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിൽ ഹർജി നൽകി.






deshabhimani section

Related News

View More
0 comments
Sort by

Home