'ട്രംപ് താരിഫിനെ കാണുന്നത് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാന്ത്രിക ഉപകരണങ്ങളായി': വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ട്രംപ് താരിഫിനെ കാണുന്നത് അമേരിക്കയുടെ പ്രശ്നങ്ങൾ തീർക്കാനുള്ള മാന്ത്രിക ഉപകാരണങ്ങളായാണെന്ന് ശശി തരൂർ എംപി. തന്റെ രാജ്യത്തെ ധനക്കമ്മി കുറയ്ക്കുന്നതിനും രാഷ്ട്രീയമായ അജണ്ട നടത്താനുമാണ് താരിഫിനെ ട്രംപ് ഉപയോഗിക്കുന്നതെന്നും ശശി തരൂർ വിമർശിച്ചു. കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്നതിലൂടെ തന്റെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ഉൽപ്പാദനം കൂട്ടാനും സാധിക്കും. അമേരിക്കൻ നിർമാതാക്കളെ അമേരിക്കയിൽ തന്നെ പിടിച്ച് നിർത്താനാണ് ട്രംപ് ബാക്കി രാജ്യങ്ങൾക്ക് മേൽ തീരുവ അടിച്ചേൽപ്പിക്കുന്നതെന്നും തരൂർ പറഞ്ഞു.
അമേരിക്കയിൽ നിർമിച്ച നിരവധി വസ്തുക്കൾ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. അത് ചിലവ് കൂട്ടുന്നതോടെ അമേരിക്കൻ നിർമിത വസ്തുക്കൾ അമേരിക്കയിൽ തന്നെ നിൽക്കുകയും അമേരിക്കയിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അമേരിക്കയിലെ ജനങ്ങളെ കൈയിലെടുത്ത് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാം എന്ന ഉദേശമാണ് ട്രംപിനെന്നും ശശി തരൂർ വിമർശിച്ചു.









0 comments