മണൽക്കാറ്റിൽ മുങ്ങി ഇറാഖ്: വിമാനത്താവളങ്ങൾ അടച്ചു, 3,700 പേർ ആശുപത്രിയിൽ

ബാഗ്ദാദ്: ഇറാഖിൽ കനത്ത മണൽക്കാറ്റ്. കാറ്റിനെതുടർന്ന് വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയതായും 3,700 ൽ അധികം ആളുകളെ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാഖിലെ മധ്യ, തെക്കൻ നഗരങ്ങളിലാണ് ശക്തമായകാറ്റ് വീശിയത്. കാറ്റിനോടൊപ്പം ഓറഞ്ച് നിറത്തിലുള്ള മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി എഎഫ്‌പി ഫോട്ടോഗ്രാഫർമാർ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെയോടെയാണ് കാറ്റ് ശക്തി പ്രാപിച്ചത്. ഇതേതുടർന്ന് ബസ്ര, നജാഫ് വിമാനത്താവളങ്ങൾ അടച്ചിട്ടു. മധ്യ, തെക്കൻ ഇറാഖിൽ സാധാരണമാണ് മണൽക്കാറ്റ്, എന്നാൽ ആഗോളതാപനം മൂലം ഓരോ വർഷങ്ങളിലും രാജ്യത്ത് മണൽക്കാറ്റിന്റെ തീവ്രത കൂടുകയാണ്. 2022-ൽ ഉണ്ടായ കനത്ത മണൽക്കാറ്റിൽ 5,000-ത്തിലധികം പേരെ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു.
ഖത്തറിലും ബുധനാഴ്‌ച പൊടിക്കാറ്റ് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പുലർച്ചെ മുതൽ രാജ്യത്തിന്റെ പലഭാഗത്തുംശക്തമായ പൊടി കാറ്റ്അനുഭവപെട്ടു.കാറ്റ് ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്തു. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ദൃശ്യപരത കുറയുന്നതിനും സാധ്യതയുണ്ടെന്നും കടൽത്തീരത്ത് ചിലപ്പോഴൊക്കെ ദൃശ്യപരത കുറയുന്ന ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.









0 comments