റഷ്യൻ ഡ്രോൺ ആക്രമണം; ഉക്രയ്‌നിൽ 18 മരണം

കീവ്: ഉക്രയ്‌ൻ തലസ്ഥാനം കീവിലേക്ക് റഷ്യ വ്യാഴം പുലർച്ചെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. 598 ഡ്രോണുകളും 31 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഉക്രയ്‌ൻ സൈന്യം പറഞ്ഞു.
അതേസമയം, റഷ്യയുടെ എണ്ണ സംഭരണശാലകളിലേക്ക് ആഴ്ചകളായി കടുത്ത ഡ്രോൺ ആക്രമണമാണ് ഉക്രയ്‌ൻ നടത്തുന്നത്. ബുധൻ രാത്രി ഉക്രയ്‌ന്റെ 102 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അറിയിച്ചു.









0 comments